മയക്കു മരുന്നു കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് എന്നയാളെ LOC ഉത്തരവ് പ്രകാരം നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

വലപ്പാട് : 2023 ജൂലൈ 2-ന് പുലർച്ചെ 01.30 മണിയോടെ തൃപ്രയാർ കുന്നുങ്ങൽ ഗസ്റ്റ് ഹൗസിൽ വച്ച് അമിതാധായത്തിന് വേണ്ടി അനധികൃതമായി വിൽപ്പന നടത്തുന്നതിനായി നിരോധിത മാരക മയക്കു മരുന്ന് ഇനത്തിൽപ്പെട്ട 3.380 ഗ്രാം MDMA യും 9.900 ഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ പ്രതിയായ മുഹമ്മദ് നഹാസ് 30 വയസ്സ് , ചക്കമലത്ത് ഹൗസ്, നാട്ടിക ദേശം, നാട്ടിക വില്ലേജ് എന്നയാളെ 02-07-2023 തിയ്യതിയിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നതും പിന്നീട് ബഹു. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടക്കുകയുമായിരുന്നു.
ഇയാളെ പിടികൂടുന്നതിനായി ബഹു. കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച LOC ഉത്തരവ് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽ കുമാർ എ, സബ്ബ് ഇൻസ്പെക്ടർ നൂറുദ്ദീൻ, സിവിൽ പോലീസ് ഓഫീസർ ശ്രാവൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.