
വളാഞ്ചേരി : ആതവനാട് പഞ്ചായത്ത് തല സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും സമാപിച്ചു.പുന്നത്തല എ.എം.യു. പി സ്കൂളിൽ നടന്ന കലോത്സവത്തിൽ പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി നാന്നൂറോളം ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി സിനൂബിയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. പി ജാസർ അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി. അബ്ദുൽ ഹമീദ്,പ്രധാന അധ്യാപകൻ അലി കളരിക്കൽ,പി.ടി.എ പ്രസിഡണ്ട് പി. പി നസീർ ,എച്ച്.എം ഫോറം ട്രഷറർ ഹൈദരലി പുത്തനത്താണി, പ്രോഗ്രാം കൺവീനർ ജലീൽ വൈരങ്കോട്, സ്റ്റാഫ് സെക്രട്ടറി സ്മിതാ പോൾ, പി.എൻ.ബിന്ദു, റഹീം വലപ്പത്ത്, ഇ.അജയൻ, പി.ഷൗക്കത്തലി, എ.പി.സഫർ ഇഖ്ബാൽ എന്നിവർ സംസാരിച്ചു
Leave a Reply