ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവ വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് ട്രോഫി നൽകുന്നു.

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള – എസ് വി എ യു പി എസ് ഇരിങ്ങാവൂർ, ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് ജേതാക്കളായി – ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 63 പോയിൻ്റ് നേടി ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ , ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം എൽ പി എസ് ഇരിങ്ങാവൂർ , എ എം എൽ പി എസ് ഇരിങ്ങാവൂർ നോർത്ത് എന്നീ സ്കൂളുകൾ 61 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും പങ്കിട്ടു. 60 പോയിൻ്റ് നേടി എ എം എൽ പി എസ് ചെറിയമുണ്ടം മൂന്നാം സ്ഥാനം നേടി. അറബിക് കലാമേളയിൽ 43 പോയിൻ്റ് നേടി എ എം എൽ പി എസ് ഇരിങ്ങാവൂർ നോർത്ത് ഒന്നാം സ്ഥാനവും 41 പോയിൻ്റ് വീതം നേടി എ എം എൽ പി എസ് തലക്കടത്തൂർ , എ എം എൽ പി എസ് ചെറിയമുണ്ടം എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും 38 പോയിൻ്റ് വീതം നേടി ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് , ജി എം എൽ പി എസ് ഇരിങ്ങാവൂർ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ട്രോഫികൾ വിതരണം ചെയ്തു . ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാജിഷ തെസ്നി ആദ്ധ്യക്ഷ്യം വഹിച്ചു.

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റജീന ലത്തീഫ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി എ റഹീം , എൻ എ നസീർ , ഒ സെയ്താലി , സരിത ഷാജി , ബീന, മുൻ പ്രസിഡൻ്റ് എം എ റഫീഖ് , പ്രധാനാധ്യാപകരായ ലീന , ഷാജി, ഉണ്ണികൃഷ്ണൻ, രാധാമണി , പി ടി എ പ്രസിഡണ്ടുമാരായ എം ജംഷാദ് , സുനീർ വാണിയന്നൂർ , ഫസൽ എന്നിവർ പ്രസംഗിച്ചു. വാണിയന്നൂർ എം കെ എച്ച് ഓഡിറ്റോറിയത്തിൽ നടന്ന സ്കൂൾ കലോത്സവത്തിൽ മൂന്നുറിലേറെ പ്രതിഭകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.