തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി തിരുന്നാവായയിൽ നടന്ന വടം വലി മത്സരത്തിലെ ജേതാക്കൾക്ക്ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ കാവീട്ടിൽ ട്രോഫി വിതരണം ചെയ്യുന്നു.

പഞ്ചഗുസ്തി, വടം വലി മത്സരങ്ങളിൽ തിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കൾ

തിരുന്നാവായ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി തിരുന്നാവായ
കോളോഫ് സ്പോർട്സ് സിറ്റിയിൽ
പഞ്ചഗുസ്തി, വടം വലി മത്സരങ്ങൾ നടന്നു. രണ്ടിനങ്ങളിലും
തിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കളായി. വടം വലി
മത്സരത്തിൽ വെട്ടം പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്വ : യു. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി അധ്യക്ഷയായി.തിരൂർ
ബോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ കാവീട്ടിൽ വടം വലി മത്സര ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് എസ്. ബാവ ഹാജി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.വി. റംഷീദ ടീച്ചർ , പി.പി. നാസർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. പി.ബാബു
മോൻ, രജിത്ത് കമൽ, രാജേഷ്, വിനിൽ , അജയ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.