ചേലക്കര .പഴയന്നൂർ :എളനാട് മുതൽ വടക്കാഞ്ചേരി വരെയുള്ള മലയോര ജനവാസ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ എളനാട് പറഞ്ഞു.
കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച നീളം പള്ളിയാൽ താണിക്കുണ്ട് കുഞ്ഞിന്റെ കൃഷിസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ തോന്നൂർക്കര മണ്ണാത്തിപ്പാറ മുതൽ എളനാട് തിരുമണിവരെയുള്ള 29.5 കിലോമീറ്റർ വർക്ക് നടന്നുകൊണ്ടിരിക്കുന്ന സോളാർ ഫെൻസിങ് പഴയതും ഏറ്റവും ദുർബലവും ആനകളെ തടയാൻ കഴിയുന്നതുമല്ലെന്നും ആനകളെ ആനകൾ വന്ന പിച്ചീ റിസർവിലേക്ക് തന്നെ തുരത്തി കുതിരാൻ തുരങ്കത്തിന് മുകളിൽ ആനകളെ തടയാൻ കഴിയുന്ന ഏറ്റവും പുതിയതും ശക്തവും സാങ്കേതിക മികവുള്ളതുമായ സോളാർ ഫെൻസിഗ് സ്ഥാപിക്കൽ ഉൾപ്പടെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് ഊർജ്ജിതമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സൂചന സമരമെന്ന നിലക്ക് ഒക്ടോബർ 28 ,29 തീയതികളിൽ എളനാട് സെൻ്ററിൽ 24 മണിക്കൂർ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.പ്രദേശവാസികളായ ഷാജി സിവി, രാജൻ പിപി,മനോജ് പിആർ, സുലോചന പി ആർ മത്തായി,വേശ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.