അഖിൽ

കൊടകര : തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 2025 ആഗസ്റ്റ് 9 ന് രാവിലെ 07.40 മണിയോടെയാണ് പോരാമ്പ്ര നിർമാണത്തിലിരിക്കുന്ന അടിപ്പാതയ്ക്ക് സമീപം വെച്ച് പ്രതികൾ ഹോസൂരിൽ നിന്നും KL-17-U-4726 നമ്പർ Tata 407 വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 35 ലിറ്റർ കൊള്ളാവുന്ന 79 കന്നാസുകളിൽ ഒരോന്നിലും 34 ലിറ്റർ വീതമുള്ള ആകെ 2686 ലിറ്റർ സ്പിരിറ്റ് ശേഖരം പിടികൂടിയത്.

ഈ കേസ്സിലെ പ്രതിയായ അങ്കമാലി അയ്യമ്പുഴ ചുള്ളി സ്വദേശി ഇറ്റിയത്ത് പറമ്പിൽ വീട്ടിൽ അഖിൽ 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അഖിൽ കൊയമ്പത്തൂർ പാളയം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് അനധികൃതമായി സ്പിരിറ്റ് കടത്തിയ കേസിലെ പ്രതിയാണ്.

ഈ കേസിലെ മറ്റൊരു പ്രതിയായ ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് 33 വയസ്സ് എന്നയാളെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ് പി കെ, ജി എ എസ് ഐ ഗോകുലൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.