
മത്സര പരീക്ഷ വിജയികൾക്ക്
ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു.
അനന്താവൂർ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് രണ്ട് വർഷം .
കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായ
ജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ. എസ്. ടി. യു ഉപഹാരവും ക്യാഷ് അവാർഡും നൽകിയത്. മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്
വിതരണോത്ഘാടനം നിർവഹിച്ചു. നാസർ ആയപ്പള്ളി അധ്യക്ഷനായി.ടി. നിഷാദ്, പി സി. അബ്ദു റസാക്ക്, ഇ.സക്കീർ ഹുസൈൻ,ഇ.പി. ആനന്ദ കൃഷ്ണൻ, കെ എസ് ടി യു ഭാരവാഹികളായ ഇ. മുജീബ്, ജലീൽ വൈരങ്കോട്, യൂനുസ് മയ്യേരി , സി.കെ. നിസാർ അഹമ്മദ്, വി.യു. അനീഷ്, ഖദീജാബി മയ്യേരി പ്രസംഗിച്ചു
Leave a Reply