
മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@25’ സമാപിച്ചു.
ജാഫറലി ദാരിമി നഗർ തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ്
കായിക വകുപ്പ് *മന്ത്രി
ശ്രീ: *വി. അബ്ദുറഹ്മാൻ**
ഉൽഘാടനം ചെയ്തു.
കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതു സർക്കാർ തൊഴിലാളികളെയും സാധരണക്കാരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
തൊഴിലാളികളെ അനുകൂലിക്കുന്നതിൽ ഒരു മടിയും അവർ കാണിച്ചിട്ടില്ല. വലത് പക്ഷ മുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ തൊഴിലാളി ദ്രോഹ നടപടികൾ മാത്രമാണ് ഉണ്ടായത്. അത് കൊണ്ടാണ് അന്ന് തൊഴിലാളികൾക്ക് സമരം ചെയ്യേണ്ടി വന്നത്. ഇപ്പോൾ കേന്ദ്രത്തിലുള്ള മോടി സർക്കാർ തൊഴിലാളികളെയും കർഷകരെയും സാധാരണകാരെയും അനുകൂലിക്കുന്ന നടപടികളല്ല സ്വീകരിക്കുന്നത്, അവരുടെ അവകാശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയാണ്. കോർപ്പറേറ്റുകൾക്ക് അനുകൂലമാണ് അവരുടെ നടപടികൾ. തൊഴിലാളികളെ അടിമകളാക്കാനാണ് കോർപ്പറേറ്റുകൾ ശ്രമിക്കുന്നത്. അതിനെ അനുകൂലിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ പ്രധാന ട്രേഡ് യൂണിയനുകൾക്ക് പോലും സ്വതന്ത്ര രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. പ്രതിനിധി തെരഞ്ഞെടുപ്പിൽ പോലും കേന്ദ്ര സർക്കാർ ഇടപെടുകായാണ്. കേന്ദ്രത്തിലുള്ള സംഘപരിവാർ സർക്കാർ തൊഴിലാളികളെ ഭയപ്പെടുത്തുകയാണ്. അതിനാൽ തന്നെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
പി. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ബി. എൻ ശശികുമാർ പതാക ഉയർത്തിയ ക്യാമ്പിൽ
പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: മുട്ടം നാസർ മുഖ്യ പ്രഭാഷണം നടത്തി. പുനക്രമീകരിച്ച ഭരണ ഘടനയുടെ പ്രകാശനം പിഡിപി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി നിർവ്വഹിച്ചു.
എസ്. ടി. യു സംസ്ഥാന സെക്രടറി മുഹമ്മദ്കുട്ടി ആതവനാട്, സി. ഐ. ടി. യു ഏരിയ സെക്രട്ടറി അഡ്വ: എസ്. ഗിരീഷ്, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് മെഹർഷ, റസാക്ക് മണ്ണടി, ഹസീസ് വെളിയങ്കോട് തുടങ്ങിയവർ സംസാരിച്ചു.
‘സംസ്കാരസമ്പന്നമായ തൊഴിലാളി വർഗ്ഗ മുന്നേറ്റം’ എന്ന പ്രമേയത്തിൽ നടന്ന സംസ്ഥാന ക്യാമ്പിന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നു ഭാരവാഹികൾ അറിയിച്ചു.
‘തൊഴിൽ അവകാശങ്ങളും, ആനുകൂല്യങ്ങളും’ എന്ന വിഷയം ആസ്പതമാക്കി ജബ്ബാർ
‘സംഘടന- സംഘാടനം’ എന്ന വിഷയത്തിൽ CAC അംഗം സകീർ പരപ്പനങ്ങാടി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
ഫൈസൽ കന്മനം, മുഹമ്മദ് സുനീർ, സതീശൻ ചവറ, ഗഫൂർ കോയമോൻ, അനിൽകുമാർ,അബ്ദുൽറഹുമാൻ ഗുരുക്കൾ, ലത്തീഫ് പള്ളുരുത്തി, ഷാജഹാൻ, സി. എം കാവുമ്പുറം, സലാം മൂന്നിയൂർ, ഷാഹിർ മൊറയൂർ, സിദ്ധിക്ക് സഖാഫി, ഹസ്സൻകുട്ടി, സൈനബ ഫൈസൽ, അബ്ദുൽബാരിർശാദ്, റാഫി പഠിക്കൽ, ശാഹുൽ പള്ളിക്കൽ, അബ്ദുറഹ്മാൻ ഹാജി, മൻസൂർ, ഹസ്സൈനാർ
മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ
മാധ്യമ രംഗത്ത് നിന്ന് റിപ്പോർട്ടർമാരായ കെ. പി. ഒ റഹ്മത്തുള്ള, പ്രദീപ് പയ്യോളി, അബു സുപ്രഭാതം എന്നിവർ സംബന്ധിച്ചു. പി. ടി. യു. സി സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശശികുമാർ അധ്യക്ഷനായി. പി.ടി. യു. സി ജില്ല സെക്രട്ടറി ഹാരിസ് വാണിയന്നൂർ നന്ദിയും പറഞ്ഞു.
Leave a Reply