വിനീത്


തൃശ്ശൂർ :കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ കുഞ്ഞി വിനീതിനെ ജയിലിലാക്കി.

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 66 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 198 ഗുണ്ടകളെ കാപ്പ ചുമത്തി, 132 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു

വരന്തരപ്പിളളി, മാട്ടില്‍ കരായാംപാടം ദേശത്ത്, മംഗലന്‍ വീട്ടില്‍ കുഞ്ഞി എന്നു വിളിക്കുന്ന വിനീത് ( 31 വയസ്സ്) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നലൽകിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

വിനീത് വരന്തപ്പിള്ളി , ആളൂർ , കൊടകര, പുതുക്കാട് , പെരിന്തല്‍മണ്ണ , തൃശൂര്‍ ഈസ്റ്റ്, ഒല്ലൂർ, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒരു വധ ശ്രമകേസിലും 2 കവർച്ച കേസിലും 6 അടിപിടി കേസിലുംരണ്ട് കഞ്ചാവ് കേസിലും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ് .

വിനീതിന് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വരന്തരപ്പിള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ എൻ, സബ്ബ് ഇന്‍സ്പെക്ടര്‍ അലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, സനല്‍ എന്നിവർ പ്രധാന പങ്ക് വഹിച്ചു.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published.