കുന്നംകുളം :കുന്നംകുളം മുൻസിപ്പാലിറ്റിയിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതികരിച്ചുകൊണ്ട് ഇന്ന് രാവിലെ 8. 30 മണിക്ക് കാണിയാമ്പാൽ കക്കയം സെന്ററിൽ സുഭാഷ് ബോസ് ചെളിവെള്ളത്തിൽ കുളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു. ഇതിനു മുന്നോടിയായി നടന്ന യോഗം ശ്രീ. തോപ്പിൽ ഷാ ഉദ്ഘാടനം ചെയ്തു. ജയ്സിംഗ് കൃഷ്ണൻ, അജയഘോഷ് ആനായ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 10.30 മണിക്ക് വീണ്ടും കുന്നംകുളം മുൻസിപ്പാലിറ്റിക്ക് മുന്നിൽ ഇതേ രംഗങ്ങൾ അരങ്ങേറി. ആ യോഗത്തിൽ തോപ്പിൽ ഷാ അധ്യക്ഷത വഹിച്ചു. വിൽസൺ പണ്ടാരവളപ്പിൽ, അജയ്ഘോഷ് ആനായ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.