വിനേഷ് കുമാർ

കൊടുങ്ങല്ലൂർ : 17.10.2025 തിയ്യതി രാത്രി 10.00 മണിയോടെ മേത്തല ഈസ്റ്റ് അരക്കുളം സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ രവീന്ദ്രൻ 70 വയസ് എന്നയാളും പ്രതിയും താമസിച്ച് വരുന്ന ഈസ്റ്റ് അരാകുളത്തുള്ള വീട്ടിൽ വച്ച് ആവലാതിക്കാരൻ പ്രതിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് ആവലാതിക്കാരൻെറ മുതുകിന് വലത് വശത്തായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മേത്തല ഈസ്റ്റ് അരക്കുളം സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ വിനേഷ് കുമാർ 43 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

വിനേഷ് കുമാർ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും, അശ്രദ്ധമായി മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മാരായ മനു, തോമസ് സി എം, ജി എസ് സി പി ഒ ധനേഷ് പി എസ്, രാഹുൽ രാഘവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Leave a Reply

Your email address will not be published.