
മാള : 16-10-2025 തിയ്യതി രാത്രി 09.45 മണിയോടെ മാളയിലുള്ള ബാറിന് ഉള്ളിൽ വെച്ച് സുഹൃത്തിനെ കഴുത്തിൽ കത്തിപിടിച്ച് ചുമരിനോട് ചേർത്ത് നിർത്തിയിരിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ചതിലുള്ള വിരോധം വച്ച് മാളയിൽ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പള്ളിക്കൽ സ്വദേശി അയണവിള പുത്തൻവീട്ടിൽ അഭിലാഷ് രാജ് 44 വയസ് എന്നയാളെയും സുഹൃത്തായ കൊല്ലം സ്വദേശി അനിൽകുമാർ എന്നയാളെയും തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് മാള പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ പൂച്ചാണ്ടി സുരേഷ് എന്നറിയപ്പെടുന്ന മാളപള്ളിപുറം സ്വദേശി പാറയിൽ വീട്ടിൽ സുരേഷ് 52 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സുരേഷ് അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം രണ്ട് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർ മാരായ ബെന്നി കെ ടി, മുഹമ്മദ് ബാഷി, വിനോദ്, എ എസ് ഐ നജീബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജിബിൻ, ശ്യാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply