
തിരൂർ :ടാസ് തിരൂരിന്റെ ഒക്ടോബർ മാസ പ്രോഗ്രാം ദീപാവലി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ സംഗീത സായാഹ്നവും കൈത്താങ്ങ് വിതരണവും പ്രശസ്ത സാഹിത്യകാരൻ ഒ വി വിജയൻ്റെ പ്രസിദ്ധമായ ചെറുകഥയെ ആസ്പദമാക്കി പ്രതിഭ ചെമ്മാട് അവതരിപ്പിക്കുന്ന കടൽത്തീരത്ത് എന്ന അമേച്വർ നാടകവും 20 10 2025 തിങ്കളാഴ്ച വൈകുന്നേരം 6 30ന് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുന്നു.
എല്ലാ മാസവും കൈത്താങ്ങ് ചാരിറ്റി സേവനവും കലാ സാംസ്കാരിക സദസ്സും ഒരുക്കുന്നതിന്റെ ഭാഗമായാണ് കലാസ്വാദക ജനകീയ കൂട്ടായ്മയുടെ കലാവിരുന്ന്.
പ്രവേശനം സൗജന്യമായ ദീപാവലി ആഘോഷത്തിന് ധന്യത പകരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വാർത്താ സമ്മേളനത്തിൽസെക്രട്ടറി സത്യാനന്ദൻ വിവി.ഖജാൻജി ജയരാജ്, കെ.വൈസ് പ്രസിഡൻ്റ് കുമാരൻ സി, കെ.കൃഷ്ണകുമാർ, കെ പി ജോയിൻ്റ് സെക്രട്ടറി.പ്രോഗ്രാം കോ ഓഡിനേറ്റർ സൂരജ് ഭാസുര,ഈശ്വർ തിരൂർ. രക്ഷാധികാരി.സൈനുട്ടീൻ ഇകെ രക്ഷാധികാരി.അശോകൻ വയ്യാട്ട്.തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply