
അരീക്കോട്: അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്ന് ദിവസത്തെ അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് നാളെ (വെള്ളി) തുടക്കമാകും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിലാണ് തിങ്ക് ടാങ്ക് സമ്മിറ്റ് ഒരുക്കുന്നത്. ഗവേഷണ സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നാല്പത് സെഷനുകളില്‍ നൂറ്റി അമ്പത് ഗവേഷകർ സംബന്ധിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തില്‍ അറിയിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയതത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ നാളെ വൈകീട്ട് നാലിന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും.
പ്രമുഖരുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുന്ന ഹ്യുമന്‍ ലൈബ്രറി, ഖുര്‍ആന്‍ തീമാറ്റിക് എക്സ്പോ, മെഗാ ക്വിസ്, ലൈവ് ഖുര്‍ആനിക് ആര്‍ട്ട് തുടങ്ങിയ വിഭവങ്ങള്‍ സമ്മിറ്റിനെ വ്യത്യസ്തമാക്കും. വൈകീട്ട് ഏഴിന്ന് നടക്കുന്ന മാനവിക സമ്മേളനത്തില്‍ സി മുഹമ്മദ് ഫൈസി, താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കും. ശനിയാഴ്ച കാലത്ത് 10 ന് നടക്കുന്ന സെമിനാറില്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, അഡ്വ. ഹാരിസ് ബീരാന് എം പി, അഡ്വ. സുഭാഷ് ചന്ദ്രന്, കെ പി നൗഷാദലി, ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി കോട്ടുമല വിഷയങ്ങളവതരിപ്പിക്കും. ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന സൈക്രിഡ് സെര്‍ച്ച് ഖുര്‍ആന്‍ മെഗാ ക്വിസ് വൈകീട്ട് നടക്കും. കേരളത്തിലെ വ്യത്യസ്ത കോളജുകളില്‍നിന്ന് പ്രിലിമിനെറി ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ടീമുകളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുക. ഞായറാഴ്ച കാലത്ത് 10 ന് നടക്കുന്ന സാംസ്കാരിക സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. പി ജെ വിന്‍സെന്റ്, ശ്രീജിത്ത് ദിവാകരന്, കെ സി സുബിന്, പി ആര് രതീഷ് സംസാരിക്കും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ബദ്റുസാദാത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്ല് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദിർ അഹ്സനി ചാപ്പനങ്ങാടി, വടശേരി ഹസന് മുസ് ലിയാര്‍, സി പി ബീരാന് മുസ് ലിയാർ, കെ സി അബൂബക്കർ ഫൈസി കാവനൂര്‍, കെ കെ അബൂബക്കർ ഫൈസി കാവനൂർ, അബ്ദുലത്തീഫ് മഖ്ദൂമി, അബൂബക്കര്‍ സഖാഫി മാതക്കോട്, സക്കീര്‍ ഹുസൈന് സംബന്ധിക്കും.
വിവിധ സെഷനുകളില്‍ ബഷീര്‍ ഫൈസി വെണ്ണക്കോട്, അബ്ദുള്ള അഹ്സനി ചെങ്ങാനി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ് ഹരി, റഹ് മത്തുല്ല സഖാഫി എളമരം, സാദിഖ് സഖാഫി പെരിന്താറ്റിരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഹസന് ബാഖവി പല്ലാർ, ശുഹൈബുല്‍ ഹൈതമി, അബ്ദുല്‍ ഹമീദ് അന്‍വരി, മുഹ്യ യിദ്ദീന്‍ സഖാഫി, ഡോ. ഫൈസല്‍ അഹ്സനി സിദ്ദീഖി രണ്ടത്താണി, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, സജീര്‍ ബുഖാരി, സിബ്ഗത്തുല്ല സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട്, നൂറുദ്ദീന്‍ സഖാഫി, അബ്ദുസലാം സഖാഫി തുവ്വക്കാട്, അബ്ദുന്നാസര്‍ സഖാഫി മാണ്ടാട്, സഹല്‍ ഇര്‍ഫാനി കോടമ്പുഴ, അമീര്‍ ജൗഹരി കൊല്ലം, അഹ്മദ് സഖാഫി മമ്പീതി, ഡോ. കെ എ നുഐമാന്‍, മുഹമ്മദ് ജൗഹരി കടക്കല്‍, കെ ബി ബഷീർ, ഡോ. ശാഫി അദനി, മുഹമ്മദ് അഫ്സല് സംസാരിക്കും.ഇതോടനുബന്ധിച്ചുള്ള അക്കാദമിയ കമ്മ്യൂണ്‍ ഡിസംബർ ആദ്യവാരത്തില്‍ ഡല്‍ഹിയില്‍ നടക്കുമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡോ ഉമറുൽ ഫാറൂഖ് സിദ്ദീഖി കോട്ടുമല (ഡയറക്ടർ, സൈക്രിഡ്),സൈദ് മുഹമ്മദ് സിദ്ദീഖി (ചെയർമാൻ, സ്വാഗത സംഘം), നിഷാദ് സിദ്ദീഖി രണ്ടത്താണി (ജനറൽ കൺവീനർ, സൈക്രിഡ്),ഉമറലി സിദ്ദീഖി (കോഡിനേറ്റർ),ഡോ. ഇബ്രാഹിം സിദ്ദീഖി പങ്കെടുത്തു.
Leave a Reply