
വടംവലിയില്‍ മെക് 7 ടീമിനെ
പരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ്ബ്
മലപ്പുറം: ജീവിതശൈലി രോഗങ്ങള്‍പെരുകുന്ന കാലഘട്ടത്തില്‍ ആരോഗ്യസംരക്ഷണത്തിനായി പ്രഭാത നടത്തത്തിനും വ്യായാമത്തിനുമായി വിശാലമായ സൗകര്യങ്ങളൊരുക്കി പാങ്ങിലെ മലയില്‍ റിസോര്‍ട്ട് & ഫാം ഹൗസ്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വടം വലി മത്സരത്തില്‍
മെക് 7 ടീമിനെ പരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ് ടീം ചാമ്പ്യന്‍മാരായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും മലയില്‍ എം.ഡി മുഹമ്മദ് ഗദ്ദാഫി വിതരണം ചെയ്തു. ആനക്കയം പരിവാര്‍ സംഘടനക്കു കീഴിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക മത്സരങ്ങളും ഇതോടനുബന്ധിച്ചു നടന്നു.
പ്രഭാത യോഗക്കും ധ്യാനത്തിനും ഇവിടെ മലയില്‍ഫാംഹൗസില്‍ പ്രത്യേക സൗകര്യമുണ്ട്. ഞായറാഴ്ചകളില്‍ മെക്‌സ് 7 വ്യായാമ മുറകള്‍, സുംബ ഡാന്‍സ് ക്ലാസുകള്‍ എന്നിവയുമുണ്ടാകും. വ്യായാമത്തിന് ശേഷം കഴിക്കാനായി ആരോഗ്യപരമായ ജ്യൂസുകളും നല്‍കും. 36 ഏക്കറില്‍ പരന്നുകിടക്കുന്ന ഫാം ഹൗസില്‍ നിരവധി ഹട്ടുകളും രുചികരമായ ഭക്ഷണം ലഭിക്കുന്ന ഫുഡ് കോര്‍ട്ടും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സ്വിമ്മിങ് പൂള്‍ & സ്ലൈഡിങ് പൂള്‍, പരിപാടികള്‍ സംഘടിപ്പിക്കാനായി ഹാളുകളും ഓഡിറ്റോറിയങ്ങളും ആംഫി തിയേറ്ററും ഇവിടെയുണ്ട്.ഏറെ മരങ്ങളും പച്ചപ്പും നിറഞ്ഞ ഇടമായതിനാല്‍ തന്നെ ഇവിടെ ഉച്ച സമയങ്ങളില്‍ പോലും തണുപ്പുള്ള കാലാവസ്ഥയാണ്.
Leave a Reply