
തിരൂർ :സയണിസ്റ്റ് യുറോപ്യൻ സഖ്യ സെനാ ഫാസിസ്റ്റ് നിലപാടിനെതിരെ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിക്കുന്ന ചേരിചേരാനയം ശക്തിപ്പെടുത്താൻ മതേതര ഇന്ത്യൻ ഭരണകൂടം മുന്നോട്ട് വരണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.
യാസർ അറാഫത്ത് ഇന്ദിരാ ഗാന്ധി ബന്ധം ഫലസ്തിൻ ജനതക്ക് സഹായക നിലപാടായിരുന്നു.
അമേരിക്കൻ സാമ്രജ്യത്വ ശക്തികളുടെ അധിനിവേശ നിലപാടിനെ ചെറുത്ത് തോൽല്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പി എ മുഹമ്മദ് ബിലാൽ പറഞ്ഞു.
പി ഡി പി ഉത്തരമേഖല കമ്മറ്റി സംഘടിപ്പിച്ച മുന്നേറ്റ സമ്പർക്ക യാത്രയുടെ സമാപനത്തിന്റെ ഭാഗമായി തിരൂരിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. ഹമാസിന്റെ പോരാട്ടം പിറന്ന നാടിന്റെ മോചനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് ക്യാപ്റ്റൻ സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി, ജാഥ കോഡിനേറ്ററും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ സക്കീർ പരപ്പനങ്ങാടി, ജാഥാ ഡയറക്ടർ അജിത് കുമാർ ആസാദ്, കേന്ദ്ര കമ്മിറ്റി അംഗം ഹുസൈൻ കാടാമ്പുഴ, CPM പ്രതിനിധി അഡ്വക്കേറ്റ് യു സൈനുദ്ദീൻ, റസൽ നന്തി, സിദ്ദീഖ് പുതുപ്പാടി, യൂനുസ് തളങ്കര, സുബൈർ പുഞ്ചവയൽ ഷംലിക്ക് കടകശ്ശേരി, അബ്ദുൽബാരി ഇർഷാദ്, സൈനബ ഫൈസൽ, സുലൈഖ മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഷാഹിർ മൊറയൂർ സ്വാഗതവും അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
തിരൂരിൽ നടത്തിയ ഐക്യദാർഢ്യ റാലിക്ക്
ഹബീബ് കാവനൂർ , നിസാം കാളമ്പാടി, ചേക്കു കുരുണിയൻ, ഹസ്സൻകുട്ടി പുതുവള്ളി, അഷറഫ് പൊന്നാനി, ബീരാൻ ഹാജി, സുലൈമാൻ ബീരാഞ്ചിറ, മുസ്തഫ പറവന്നൂർ, ഫൈസൽ കന്മനം, സലാം അതളൂർ,സമീറ ഷാഫി, സുമയ്യ ഇക്ബാൽ, സരോജിനി രവി, കെ ഇ കോയ, സെയ്താലിക്കുട്ടി ചമ്രവട്ടം, റാഫി പടിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply