തിരൂർ: കഴിഞ്ഞ ഒക്ടോബർ 5 ന് കാസർകോട് നിന്ന് ആരംഭിച്ച ‘പിഡിപി മുന്നേറ്റ സമ്പർക്ക യാത്ര’ ഇന്ന് തിരൂരിൽ സമാപിക്കും. തുടർന്ന് തിരൂർ പൂങ്ങോട്ട്കുളത്ത് നിന്നും വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി താഴെപ്പാലം വഴി ബസ് സ്റ്റാന്റ് പരിസരത്തു പ്രത്യേകം തെയ്യാറാക്കിയ മർഹും “ജാഫർ അലി ദാരിമി” നഗറിൽ എത്തിച്ചേരും. ഐക്യ ദാർഢ്യ സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ T. A മുഹമ്മദ് ബിലാൽ ഉൽഘടനം ചെയ്യും. പിഡിപി സംസ്ഥാന- ജില്ല ഭാരവാഹികളായ
ഇബ്രാഹിം തിരൂരങ്ങാടി, സകീർ പരപ്പനങ്ങാടി,
അജിത് കുമാർ ആസാദ്,
സലാം മൂന്നിയൂർ, ഷാഹിർ മൊറയൂർ, തിരൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: യു. സൈനുദ്ധീൻ എന്നിവർ പങ്കെടുക്കും.
Leave a Reply