തിരുന്നാവായ: ഭാരതപ്പുഴ ഏഴു കിലോമീറ്റർ നേരിട്ടു ദർശിക്കാവുന്ന ഏക കേന്ദ്രമായ തിരുന്നാവായിലെ അതി മനോഹരമായ താഴത്തറ സ്‌കൂൾ വളവിൽ തുളു കടവ് റിവർ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി എ ക്കൗയുടെ മുപ്പത്തി അഞ്ചാം സ്ഥാപക ദിന സമ്മേളനം ആവശ്യപ്പെട്ടു .പുരാതനമായി തുളു കടവ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മനോഹാരിത ആസ്വദിക്കാനായി ദിനംപ്രതി ധാരാളം സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ തിരൂർ – കുറ്റിപ്പുറം റോഡിന്റെ തെക്ക് വശത്തായതിനാൽ അപകട സാധ്യത ഏറെയുള്ളതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തതുമാണ്, പ്രാദമിക സൗകര്യവും ഇല്ല , ചില ഇടങ്ങളിൽ വെള്ള കെട്ടുമുണ്ട് , ഇവിടെ റിവർ മാനേജ്മെന്റ് ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് രാങ്ങാട്ടൂർ പള്ളിപ്പടി മുതൽ താഴെത്തറ കടവ് വരെ നടപ്പാത കെട്ടിപ്പടുത്ത് മനോഹരമായ വിനോദ കേന്ദ്രം ആക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാറിന് നൽകിയ പദ്ധതി പരിശോധിക്കണമെന്നും, ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിലേക്ക് തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നിർദ്ദേശിക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ മലപ്പുറം ജില്ലാ ട്രോമ കെയർ കൽപകഞ്ചേരി സ്റ്റേഷൻ യുണിറ്റ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ,റീ എക്കൗ പ്രസിഡന്റ പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ: നസറുള്ള കുട്ടായി ഉത്ഘാടനം ചെയ്തു.റി എക്കൗ ഉപദേശക സമിതി അംഗങ്ങളായ ആതവനാട് മുഹമ്മദ് കുട്ടി, കാടാമ്പുഴ മൂസ ഗുരുക്കൾ, സിപിഎം ഹാരിസ്, സി വി ഇബ്രാഹിംകുട്ടി ഹാജി ,സി കെ എം നിസാർ ,ശൈജു തിരുനാവായ, എ പി അബ്ദുൽ വാഹിദ് , എം കെ,സതീഷ് ബാബു , കെ വി മൊയ്തീൻകുട്ടി മാസ്റ്റർ , സി.കിളർ ചിറക്കൽ ഉമ്മർ , ഡോക്ടർ മൻസൂർ ഗുരുക്കൾ, നെടുവഞ്ചേരി കുഞ്ഞി ബാവ , സതീശൻ കളിച്ചാത്ത്, സോളമൻ കളരിക്കൽ ,യു അബ്ദുൽ ജലീൽ , ഒളകര നാസർ, ടിപി ഷമീർ ബാബു , ഷമീർ വൈലത്തൂർ, ബഷീർ വെട്ടിച്ചിറ, മുളക്കൽ മുഹമ്മദാലി, അംബുജൻ തവനൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.