മലപ്പുറം: പഞ്ചായത്തിൻറെ റോഡ് കയ്യേറി നടത്തുന്ന അനധികൃത മതിൽ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി പൊതുപ്രവർത്തകൻ കാടാമ്പുഴയിലെ പുത്തൻ പീടിയേക്കൽ അബൂബക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയൽവാസിയാണ് 20 മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വീതിയിലും 100 മീറ്റർ നീളത്തിലും ആയി ഭീമാകാരനായ മതിൽ ഉണ്ടാക്കുന്നത്. സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും നിയമാനൂസൃതം വേണ്ട ലൈസൻസുകൾ സമ്പാദിക്കാതെയും ആണ് ഇത് നടത്തുന്നത് .ഇക്കാരണത്താൽ തൻറെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതായും വാഹനങ്ങൾക്ക് വരാൻ കഴിയാത്ത തായും അബൂബക്കർ പറഞ്ഞു.
മതിൽ നിർമ്മാണത്തിനെതിരെ പരാതി നൽകിയതിന്റെ വിരോധത്താൽ നിരന്തരം തന്നെ ഗുണ്ടാപ്പടയുടെ അകമ്പടിയോടെ ഭീഷണിപ്പെടുത്തുന്നതായും തൻറെ ജീവൻ അപകടത്തിൽ ആണെന്നും അബൂബക്കർ പറഞ്ഞു. പ്രതികൾ പോലീസിലുള്ള സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ കള്ള കേസുകൾ എടുക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനീതികൾക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതിന്റെ പേരിൽ നേരത്തെയും തനിക്കെതിരെ ഭീഷണികളും ആക്രമണങ്ങളും കള്ളക്കേസുകളും എമ്പാടും ഉണ്ടായിട്ടുണ്ടെന്നും അബൂബക്കർ പറഞ്ഞു. പോലീസിൽ നിന്നും നീതി ലഭിക്കാത്ത പക്ഷം കോടതിയിൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply