നിറമരുതൂർ:നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന സ്വപ്നം പൂവണിയുകയാണ്,
മുൻ മുഖ്യമന്ത്രിയും താനൂർ എംഎൽഎയും ആയിരുന്ന, സി എച്ച് മുഹമ്മദ് കോയ സ്മാരക ബഡ്സ് സ്കൂൾ, ഡോക്ടർ എംപി അബ്ദുസമദ് സമദാനി എം പി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി വിശിഷ്ട അതിഥിയായി പങ്കെടുത്തു,
ബ്ലോക്ക് പ്രസിഡണ്ട് സൈനബ ചേനാത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു.

ബഡ്സ് സ്കൂളിന് 5 സെന്റ് സ്ഥലം സൗജന്യമായി അനുവദിച്ച പൊയിലിശ്ശേരി ബാവ ഹാജിയെ വേദിയിൽ വെച്ച് എംപി ആദരിച്ചു,
ബഡ്സ് സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് 60 ലക്ഷം അനുവദിക്കുന്നതിന് പ്രയത്നിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ വികെഎം ഷാഫിയെ എംപി ആദരിച്ചു,
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിൽ പ്രശംസനീയമായ ഇടപെടൽ നടത്തിയ ഹാരിസ്, വള്ളിക്കാഞ്ഞിരത്തിന് ഉപഹാരം നൽകി ആദരിച്ചു,
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ഇ എം ഇക്ബാൽ ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിവി സാജിറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ പി പി സൈതലവി, ആസൂത്രണ സമിതി വൈസ് ചെയർമാൻ നിയാസി എ,
പി പി അബ്ദുറഹിമാൻ, കെ പി ഓ റഹ്മത്തുള്ള, കെ എം നൗഫൽ, കുന്നുമ്മൽ ദാസൻ, ചാരത്ത് ശരീഫ് ഹാജി, മൂസ പരന്നക്കാട്, പി വിനേഷൻ, എം മൂസക്കുട്ടി ഹാജി, വി കുഞ്ഞലവി, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീജ,പൊയിലിശ്ശേരി ബാവ ഹാജി,
പ്രസിഡന്റ് പി പി ശാന്ത നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.