
മുഴുവൻ സീറ്റും യു.ഡി. എസ്. എഫിന്
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് യൂനിയൻ
തെരഞ്ഞെടുപ്പിൽ
പെരിന്തൽമണ്ണ
ഗവ. പി.ടി.എം കോളജ് തെരഞ്ഞെടുപ്പ് വിജയാ ഹാദം സംഘർഷത്തിൽ കലാശിച്ചു. ഏതാനും പേർക്ക് പരുക്കേറ്റു. തെരഞ്ഞെടുപ്പിൽ
മുഴുവൻ സീറ്റും എം.എസ്.എഫ് – കെ.എസ്.യു സഖ്യമായ യു.ഡി. എസ്.എഫ് നേടി. ഫലം അറിഞ്ഞ് ആഹ്ലാദ പ്രകടനം നടത്താനിരിക്കേ കോളജ് വളപ്പിലാണ് ആദ്യ സംഘർഷം. പരാചയം രുചിച്ച ഇടത് വിദ്യാർഥി സംഘടനകൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നെന്ന് വിജയിച്ചവർ ആരോപിച്ചു. കോളജികൃതർ വിവരം അറിയിച്ചതിൽ പൊലിസ് എത്തി ഇരു വിഭാഗത്തേയും പിരിച്ചു വിട്ടു. പിന്നിട് വൈകിട്ടോടെ യു.ഡി. എസ്.എഫ് പ്രവർത്തകർ ടൗണിലൂടെ നടത്തിയ ആഹ്ലാദ പ്രകടനം കോടതി പടിക്കൽ എത്തിയപ്പോൾ ചിലർ കല്ലേറ് നടത്തിയതായി പറയുന്നു. കല്ലേറിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഷുക്കൂർ കുട്ടിപ്പാറക്ക് മുഖത്ത് പരുക്കേറ്റു. ഇയാളെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും, അഭിവാദ്യം അർപ്പിക്കാൻ എത്തിയ മറ്റ് അനുകൂല സംഘടന പ്രവവർത്തകരിൽ ചിലർക്കും പരുക്കേറ്റിട്ടുണ്ട്.പൊലിസ് സാന്നിധ്യം ഉണ്ടായിട്ടും പ്രകടനത്തിന് നേരെ
കല്ലേറിഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകരും, അനുകൂല സംഘടനക്കാരും പെരിന്തൽമണ്ണ – പട്ടാമ്പി റോഡ് ഉപരോധിച്ചു. അക്രമത്തിന് പിന്നിൽ എസ്.എഫ് ഐ ഡി.വൈ.എഫ്.ഐ ക്കാരാണെന്ന് യു.ഡി. എസ്. എഫ് ആരോപിച്ചു.
അതേസമയം വിജയിച്ചവർ അക്രമിച്ചതിൽ പരുക്കേറ്റ അഞ്ച്
എസ് എഫ്.ഐ പ്രവർത്തകർ പാണമ്പി ഇ.എം എസ് സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ എം.എസ്. എഫ് മുന്നണി
പെരിന്തൽമണ്ണ: ഇന്നലെ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എം. എസ്. എഫ് മുന്നണിക്ക് വിജയം. ഗവ. പി.ടി.എം കോളജിൽ 9 ൽ 9 ജനറൽ സീറ്റിലും പെരിന്തൽമണ്ണ എം.എസ്.ടി.എം കോളജിൽ 9ൽ 8 സീറ്റുകളും, പൂപ്പലം അൽ ജാമിഅ കോളേജിൽ 9ൽ 8 സീറ്റുകളും മുന്നണി സ്വന്തമാക്കി.
പി.ടി.എം ഗവ. കോളജിൽ വിജയിച്ചവർ:
എം മുഹമ്മദ് നവാസ്
(ചെയർ), കെ നിമിയ
(വൈസ് ചെയർ.,
ഹിഷാം ജാഫർ അലി
(ജന.സെക്ര.),
വിനസ്ല ഷെറിൻ (ജോ സെക്ര), നസൽ എം തഷ്രീഫ് (യു.യു.സി) ,
കെ.ടി അജ്സൽ സബീൽ (എഡിറ്റർ),
മുഹമ്മദ് ഹിഷാം (ഫൈൻ ആർട്സ്),
കെ.അദ്നാൻ (ക്യാപ്റ്റൻ).
പി.ടി എം കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് പരിക്കേറ്റ് ഇ. എം. എസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇടത് വിദ്യാർഥി സംഘടന പ്രവർത്തകർ.ചെമ്മല കൊരക്കക്കോടൻ മുഹമ്മദലി മുസാഫിർ (23), കുരൂവമ്പലം പള്ളിയാലിൽ മാർഗ്ഗശ്ശേരിഅരുൺ ഭാസ്കർ. (20) പെരിന്തൽമണ്ണ കാവുങ്ങൽ യദുകൃഷ്ണൻ (21)ആലിപ്പറമ്പ് ഒടമല മുഹമ്മദ് അജ്മൽ (25) പെരിന്തൽമണ്ണ കണ്ണംതൊടിജിഷാദ് അലി ( 20 )
Leave a Reply