
തിരുനാവായ: മൂന്നരപതിറ്റാണ്ടായി കാലിക പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന പരിസ്ഥിതി സാംസ്കാരിക സംഘടന റീ എക്കൗ സ്ഥാപക ദിനാഘോഷം പത്തിന് വെള്ളിയാഴച്ച നടക്കും.
ആയിരത്തി തൊള്ളായിരത്തിതൊണ്ണുറ്റി ഒന്ന് ഒക്ടോബർ പത്തിന് തുടക്കം കുറിച്ച സംഘടന അന്യാധീനപ്പെട്ടിരുന്ന മാമാങ്ക ശേഷിപ്പുകള്‍ കണ്ടെത്തി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് സംരക്ഷിച്ച് സ്മാരകങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.
തിരുനാവായയുടെ ടൂറിസം പ്രാധാന്യം ലോകത്തെമ്പാടും എത്തിക്കാന്‍ സംഘടന നടത്തിയ ദേശീയ ടൂറിസംയാത്രയിൽ ഇരുപതിൽ അധികം വിദേശ രാഷ്ട സഞ്ചാരികളിലേക്ക് സംവധിക്കാൻ കഴിഞ്ഞ പ്രചാരണയാത്രയായിരുന്നു.,
തിരുനാവായയിലെ മദ്യഷാപ്പ് നിര്‍ത്തലാക്കിയ സമരം, തവനൂര്‍ – തിരുനാവായ ഭാരതപ്പുഴ പാലത്തിനായി നടത്തിയ പ്രതീകാത്മക സമരം, സംഘടനയുടെ പേരില്‍ തപാല്‍ വകുപ്പിനെക്കൊണ്ട് കവറും സീലും ഇറക്കിപ്പിച്ചത് എന്നിവയൊക്കെ എടുത്തുപറയത്തക്ക പരിപാടികളാണ്.
നിള ഹെറിറ്റേജ് പ്രോജക്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചത്, താമരക്കര്ഷകരുടെ ദുരിതം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ താമര കര്‍ഷക സെമിനാര്‍, പന്ത്രണ്ടായിരത്തിത്തിലധികം പൂക്കള്‍ കൊണ്ട് ഭീമന് പൂക്കളമൊരുക്കിയിരുന്നു. ഇതിന് സംഘടനക്ക് യു ആർ എഫിന്റെ ഏഷ്യൻ റ്വക്കാർഡ് ലഭിച്ചു. മാമാങ്ക ചരിത്രത്തില്‍ ഇരു ചേരികളിലുമായി അകന്നുനിന്നിരുന്ന പതിനാറോളം കുടുംബങ്ങളെ രണ്ടര നൂറ്റാണ്ടിന് ശേഷം ഒരേ സദസ്സില്‍ സംഗമിപ്പിച്ചത്, സർവേ നടത്തി നൂറ്റി അമ്പതിൽ അധികം പക്ഷികളിൽ ഇരുപതോളം ദേശാ ടനപക്ഷികളുടെ സാനിധ്യം കണ്ടത്തി. ഇത് സംരക്ഷിക്കാൻ തിരുനാവായയെ പക്ഷി സങ്കേതമാക്കാന്‍ യത്നിക്കുകയും ഇപ്പോൾ വനം വകുപ്പ് ഇവിടെ ഒരു ഫോറസ്റ്റ് വാച്ചറെ നിയമിക്കുകയും ചെയ്യതു.മുപ്പത്തി അഞ്ച് വർഷമായി മാഘ മാസത്തിലെ മകം നാളിൽ മാമാങ്ക സ്മൃതി ദീപം തെളിയിച്ചു വരുന്നതും മതേര മാമാങ്കം സംഘടിപ്പിച്ച് വരുന്നു.
ചരിത്ര പണ്ഡിതരുടെ സഹായത്തോടെ മാമാങ്കം റഫറൻസ് എന്ന ഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്.മലബാറില്‍ ആദ്യമായി ശിലായുഗ ആയുധങ്ങള്‍ സംഘടിപ്പിച്ച് പ്രദര്‍ശനം നടത്തിയത് എന്നിവയും എടുത്തുപറയത്തക്ക പ്രവര്‍ത്തനങ്ങളാണ്.
മികച്ച പ്രവര്‍ത്തനത്തിന് തൊണ്ണൂറ്റി അഞ്ചിലും രണ്ടായിരത്തി രണ്ടിലും എന്‍.വൈ. കെ യുവജനഅവാർഡുകൾ റി എക്കൗ ഭാരവാഹികൾക്കും എൻ വൈക്കേയുടെയും , മൃഗ സംരക്ഷണ വകുപ്പിന്റെയും പ്രത്യാക പുരസ്കാരങ്ങുളും ദേശീയ ഹരിത സേനയടക്കം വിവിധ സംഘടനകളുടെ അവാര്‍ഡുകള്‍ ലഭിച്ച സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിരവധി വിദേശ ടൂറിസ്റ്റുകളും വിദഗ്ധരും എത്തിയിട്ടുണ്ട്. പലയൂണിവേയ്സിറ്റികളിലും ബിരുദ്ധ പഠന വിദ്യാർത്ഥികൾ സമ്മസറിൽ റി എക്കൗ യുടെ പ്രവർത്തനങ്ങൾ സബ്ജറ്റായി അനുവദിച്ചിട്ടുണ്ട്. പലഉന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടനയുമായി പാഠ്യതര പ്രവർത്തനങ്ങളുടെ പങ്കാളിത്വ കരാർ വെച്ചിട്ടുണ്ട്. സംഘടനയുടെ നിയന്ത്രണത്തിൽ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ്, മാമാങ്ക സ്മാരക സംരക്ഷണ സമിതി, യൂത്ത് സെൻറ്റ്ർ , എന്നി ഘടകങ്ങളും ആയോധന കലയേ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാമാങ്കം. എച്ച് ജീ എസ് കളരി അക്കാദമി സംഘടനക്ക് കീഴിൽ തിരുനാവായയിൽ നടത്തി വരുന്നു. സൗജന്യ പി എസ് സി ക്യാമ്പും എക്കോ പഠന ക്യാമ്പുകളും യുവജനങ്ങൾക്കായി നടത്തി വരുന്നു. മാമാങ്കോത്സവത്തിന്റെ മതേതര സ്വാഭാവം നഷ്ടപ്പെടാതിരിക്കാനുള്ള പ്രയ്തനത്തിന്റെ ഭാഗമായി സർക്കാർ തലത്തിൽ സമിതി രൂപീകരിക്കണം എന്നസംഘടനയുടെ ആവശ്യം മുഖ്യന്ത്രി പരിഗണിച്ചിരിക്കുകയാണ്. ജാതി മത രാഷ്ടിയ ഭേതമന്യേ മുപ്പത് മെമ്പർമാരും , വിവിധ മേഖലകളിലെ പ്രമുഖർ അടങ്ങുന്ന ഉപദേശക സമിതി അമ്പത് അംഗ മിത്ര സമിതിയു സംഘടനക്കുളളത്.അഡ്വ. ദിനേശ് പുക്കയിൽ ചെയർമാനും ആതവനാട് മുഹമ്മദ് കുട്ടി വൈസ് ചെയർമാനുമായ ഉപദേശക സമിതിയും , ഉമ്മർ ചിറക്കൽ ചെയർമാനും കെ പി അലവി കൺവിനാറായ മാമാങ്ക സ്മാരക സംരക്ഷണ സമിതിയും ഉള്ളാട്ടിൽ രവിന്ദ്രൻ ചെയർമാനും എം കെ സതിഷ് ബാബു കൺവീനറുമായി മാമാങ്ക മഹോത്സനടത്തിപ്പ് സമിതിയും വിദ്യാഭ്യാസ പ്രവർത്തകൻ സി പി എം ഹാരിസ് ചെയർമാനും എ പി എ വാഹിദ് സെക്രട്ടറിയായി മാമാങ്കം മെമോറിയിയൽ ട്രസ്റ്റും എടപ്പാൾ ഹനിഫ ഗുരുക്കൾ ചെയർമാനും അർച്ചന കെ നായർ കൺവീനറുമായി മാമാങ്ക കളരി അക്കാദമിയും സതിഷൻ കളിച്ചാത്ത് കൺവീനറായി പൊതു പഠന കേന്ദ്രവും പ്രവർത്തിക്കുന്ന . റി എക്കൗ യുടെ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദും സെക്രട്ടറി അസ്കർ പല്ലാറും ആണ്.
Leave a Reply