
രവിമേലൂർ
നാഷണൽ ഹൈവേ 544 ൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉള്ളതിനാൽ കൂടുതൽ പാർക്കിംഗ് സ്ഥലങ്ങളും മറ്റ് ഗതാഗത ക്രമീകരണങ്ങളുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ളത്
ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ കൊരട്ടി മുത്തി (സെന്റ് മേരീസ് ഫൊറോന പള്ളി) തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 8 മുതൽ 26 വരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഒക്ടോബർ 11, 12, തീയതികളിലാണ് പ്രധാന തിരുനാൾ ദിവസങ്ങൾ, 18, 19 തീയതികളിലാണ് എട്ടാമിടം, 25, 26 ദിവസങ്ങളിൽ പതിനഞ്ചാമിടം. ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തർ കൊരട്ടിയിലേക്കെത്തുമെന്നതിനാൽ പോലീസ് സുരക്ഷാ ഒരുക്കങ്ങൾ ശക്തിപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരം ഭക്തർ എത്തുന്നതിനാൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ചാലക്കുടി DYSP ബിജു കുമാർ പി സി യുടെ മേൽ നോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
സോൺ–1 ൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗനും സോൺ–2 വിൽ ഗതാഗതത്തിന്റേയും പാർക്കിംഗ് ക്രമീകരണത്തിന്റെയും ചുമതല കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ.ആർ.നുമാണ് നൽകിയിട്ടുള്ളത്.
സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:
- നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം
- 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം പള്ളി പരിസരത്ത് പ്രവർത്തിക്കും.
- വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ
- CCTV സർവൈലൻസ്.
- മൊബൈൽ, ബൈക്ക് പട്രോളിംഗ്.
- മഫ്തി പോലീസ്.
- കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
- ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
*ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സ്ഥലത്ത് സജ്ജമാക്കും.
സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.
വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ പൊലീസിന്റെയും വോളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണ്.. തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.
സമാധാനപരമായും സുരക്ഷിതമായും കൊരട്ടി മുത്തി തിരുനാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി മാരായ ബിജുകുമാർ.പി.സി (ചാലക്കുടി), ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഇൻസ്പെക്ടർമാരായ അമൃത് രംഗൻ ( കൊരട്ടി), ബൈജു ഇ ആർ (കാട്ടൂർ) , കുമാർ ആർ ( മലക്കപ്പാറ) എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.
Leave a Reply