ജിദ്ദയിലെ അൽ നസീമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശിയായ മാണിക്യം തൊടി മൻസൂർ(29) ഇന്ന് ഉച്ച സമയത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. നാട്ടിൽനിന്ന് എത്തിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ ഇന്ന് രാവിലെ സ്പോൺസറുടെ കുട്ടികളെ മദ്രസയിൽ കൊണ്ടാക്കി തിരിച്ചു റൂമിൽ എത്തി ഉറങ്ങിയതായിരുന്നു. ഉച്ച സമയത്ത് സ്കൂളിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി സ്പോൺസർ ഫോണിലേക്ക് വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. അൽ നസീമിൽ തന്നെയുള്ള മജീദ് സഹോദരനാണ്.
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

Leave a Reply

Your email address will not be published.