കോഴിക്കോട്: വിവാഹ രംഗത്ത് നിന്ന് സ്തീധനം പടിയിറങ്ങി തുടങ്ങിയപ്പോൾ ധൂർത്ത്യം ആർഭാടവും ആഭാസങ്ങളും കയറി വരുന്നത് ജാഗ്രതയോടെ കാണണമെന്ന് കേരള ജംഇയ്യതുൽ ഉലമ. വിവാഹ ധൂർത്തിനും ആർഭാടങ്ങക്കും ആഭാസങ്ങൾക്കുമെതിൽ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന എക്സിക്യൂട്ടീവ് വിപുലമായ കർമ പദ്ധതികൾ ആവിഷ്കരിച്ചു.

സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും കെ.എൻ. എം മർകസുദഅവയുമായി സഹകരിച്ച് മഹല്ല്തല സംഗമങ്ങൾ, ഗൃഹ സമ്പർക്കം, സന്ദേശ ലഘുലേഖക വിതരണം, ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും.

മഹല്ല് നിവാസികളും മഹല്ല് നേതൃത്വങ്ങളും ഇമാമുമാരും ഖതീബുമാരും ചേർന്ന് കൂട്ടുത്തരവാദിത്വത്തിൽ മഹല്ലുകൾ ശക്തീകരിക്കും. വിശ്വാസികളുടെ സാമുഹ്യവും സാമ്പത്തികവുമായ വൈജ്ഞാനികവുമായ സമുദ്ധാരണം ലക്ഷ്യം വെച്ച് വിപുലമായ ബോധവത്കരണം നടത്തും.

കാലഹരണപ്പെട്ട അനധ വിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും പുനരാനയിക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണം നടത്താനും തീരുമാനിച്ചു.
കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് സി പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി. അബ്ദുൽ അലിമദനി അദ്ധ്യക്ഷത വഹിച്ചു. എം.അഹ്മദ് കുട്ടി മദനി,കെ.എൻ സുലൈമാൻ മദനി, പ്രൊഫ. കെ പി സകരിയ്യ , ഡോ. എ കെ അബ്ദുൽ ഹമീദ് മദനി, ഡോ. പി.എം മുസ്തഫ സുല്ലമി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ടി പി മുഹമ്മദ് അബ്ദുൽ റഷീദ്, അബ്ദുസ്സലാം പുത്തൂർ, ഡോ. മുഹമ്മദ് അഷ്റഫ് മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുൽ അസീസ് മദനി , മൂസകുട്ടി മദനി, കെ പി അബ്ദുറഹ്മാൻ സുല്ലമി, അഡ്വ. പി എം ഹനീഫ, ഡോ ഐ പി അബ്ദുസ്സലാം, അബ്ദുല്ല തീഫ് കാടഞ്ചേരി,സി സനിയ്യ അൻസാരിയ്യ, അക്ബർ സാദിഖ്, കെ അലി അൻസാരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.