മലപ്പുറം : മലപ്പുറം കോമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ലോക അധ്യാപക ദിനം ആചരിച്ചു. ഹയർ സെകൻ്ററി മലപ്പുറം മുൻ ആർ ഡി ഡി ഡോ: അനിൽ സാറിന് ജില്ലാ പ്രസിഡണ്ട് ഷബീർ അലി കോടങ്ങാട് പൊന്നാട നൽകി ആദരിച്ചു. യുനെസ്കോയും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാർശ അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഈ ദിനം. അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഗുണമേൻമയുള്ള വിദ്യാഭ്യസം ഉറപ്പാക്കുക, അധ്യാപകരെ ബഹുമാനിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രത്യേകതകൾ.
ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അശ്റഫ് ‘ടി, നിയാസ്. പി. സി, പ്രവീൺ, ജാഫർ മണിയറയിൽ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.