
തിരുന്നാവായ : അന്താരാഷ്ട്ര അധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി വൈരങ്കോട് സൗഹൃദ കൂട്ടായ്മ വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. അക്ഷരജാലകം ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് അമരിയിൽ കുത്തുബുദ്ധീൻ മാസ്റ്ററെ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി.പട്ടാമ്പി ഉപജില്ലയിലെ മേഴത്തൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സംസ്കൃതം അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമാണ്
കുത്തുബുദ്ധീൻ മാസ്റ്റർ.
കരിയർ ഗൈഡൻസ് പരിശീലകനും കവിയുമായ കുത്തുബുദ്ധിൻ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.ആദരവ് ചടങ്ങിൽ കെ.പി. സലാം ഹാജി അധ്യക്ഷത വഹിച്ചു. ആനന്ദൻ കുന്നത്ത്
അനുമോദന ഭാഷണം നടത്തി., വി.ജുബീർ, പി.ബീരാൻ, കെ. കുഞ്ഞഹമ്മദ്, എ. അബൂബക്കർ, ഉസ്മാൻ അമരിയിൽ, മുഹമ്മദ്
കല്ലിങ്ങൽ,ടി.വി.റസാക്ക്, എം.കെ. അലിയാമു ,ജലീൽ തൊട്ടി വളപ്പിൽ,കെ. കാദർ കുട്ടി എന്നിവർ സംസാരിച്ചു.
Leave a Reply