അരീക്കോട്: അരീക്കോട് ഉപജില്ല കായിക മേള ഒക്ടോബർ 7,8,9 തിയതികളിൽ തെരട്ടമ്മൽ ഗ്രൗണ്ടിൽ നടക്കും. എൽ.പി, യു. പി,എച്ച്. എസ്, എച്ച്.എസ്. എസ്, വിഭാഗങ്ങളിലായി 2000 ൽ അധികം കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേള 8.10.2025 ബുധൻ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ പി വാസു ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി മലപ്പുറം MSP അസിസ്റ്റന്റ് കമാന്റന്റ് ഹബീബ് റഹ്മാൻ പങ്കെടുക്കും. അരീക്കോട് വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ ആന്റണി സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഹസ്നത്ത് കുഞ്ഞാണി , വാർഡ് മെമ്പർ ജമീല നജീബ് ടി.പി , Hm ഫോറം സെക്രെട്ടറി വി. പി മുഹമ്മദ്, മുഫീദ CA , പ്രോഗ്രാം കൺവീനർ ജാഫർ മാസ്റ്റർ, ദീപൻ രാജ് എം, ലബീദ് നാലകത്ത് , ആഷിഖ് ടി, ഷംസുദ്ദീൻ എം. കെ , സജീവ് ആർ, സുജയ കെ.എം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
Leave a Reply