കോട്ടക്കൽ: തിരുവസന്തം 1500 ൻ്റെ ഭാഗമായി എസ് വൈ എസ് കോട്ടക്കൽ സോൺ സ്നേഹ ലോകം തിരുനബി പഠത ക്യാമ്പ് നാളെ പൊന്മള മാണൂരിൽ പ്രൗഢമാകും.
സ്വാഗത സംഘം ചെയർമാൻ അബ്ദുറഹ്മാൻ മുസ്ലിയാർ പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സോൺ പ്രസിഡണ്ട് സഈദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ സമസ്ത സെക്രട്ടറി മുഹ് യി സ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉസ് വതുൻ ഹസന, തിര നബിയുടെ കർമ്മഭൂമിക, തിരുനബി സ്നേഹത്തിൻ്റെ മധുരം, മധ്യമനിലപാടിൻ്റെ സൗന്ദര്യം സെഷനുകൾക്ക് റഹ് മത്തുള്ള സഖാഫി എളമരം, അബ്ദുൽ കലാം മാവൂർ ,ജാഫർ ചേലക്കര, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് നേതൃത്വം നൽകും. നാല് മണിക്ക് നടക്കുന്ന പൂർണ്ണതയുടെ മനുഷ്യ കാവ്യം സെമിനാറിൽ സി കെ എം ഫാറൂഖ് പള്ളിക്കൽ ബസാർ ആമുഖം നൽകും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് വള്ളിക്കാട് ഉദ്ഘാടനം ചെയ്യും.സംസ്ഥന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്നേഹ സന്ദേശ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.