കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി “മദ്റസകൾ സമൂഹ നന്മക്ക്” എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നു. 2025 നവംബർ 11 ചൊവ്വാഴ്ച തിരൂർ വാഗൺ ട്രാജഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 1500 ഓളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിതികൾ പങ്കെടുക്കും.

സമ്മേളനം വിജയിപ്പിക്കുന്നതിന് തിരൂർ തഖ്‌വ മസ്ജിദിൽ നടന്ന സംഗമത്തിൽ വെച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന ജന. സെക്രട്ടറി അബ്ദു റഹ്‌മാൻ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി പദ്ധതി അവതരിപ്പിച്ചു. അബ്ദു റശീദ് ദാരിമി കണ്ണൂർ, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ്‌ അലി സഖാഫി വള്ളിയാട്, അബ്ദു റശീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ, അബ്ദുസ്സമദ് മുട്ടനൂർ, മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി, അബ്ദുൽ അസീസ് ഹാജി പുളിക്കൽ, അബ്ദു റഹ്‌മാൻ മുഈനി പ്രസംഗിച്ചു.

സ്വാഗതസംഘം ഉപദേശക സമിതി അംഗങ്ങളായി സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, അബൂ ഹനീഫൽ ഫൈസി തെന്നല,വണ്ടൂർ അബ്ദു റഹ്‌മാൻ ഫൈസി, മൊയ്‌തീൻ കുട്ടി ബാഖവി പൊന്മള, കൂറ്റമ്പാറ അബ്ദു റഹ്‌മാൻ ദാരിമി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, എം എൻ കുഞ്ഞമ്മദ് ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, കെ പി എച്ച് തങ്ങൾ കാവനൂർ, ഊരകം അബ്ദു റഹ്‌മാൻ സഖാഫി എന്നിവരെ തെരഞ്ഞെടുത്തു.

സ്വാഗതസംഘം ഭാരവാഹികൾ: സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി (ചെയർമാൻ) സുലൈമാൻ ഇന്ത്യനൂർ (ജന. കൺവീനർ), അബ്ദു റഹ്‌മാൻ ഹാജി കുറ്റൂർ (ട്രഷറർ), അലി ബാഖവി ആറ്റുപുറം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനിമൂച്ചിക്കൽ, മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി, അബ്ദുൽ അസീസ് ഹാജി പുളിക്കൽ, ഹസൻ സഖാഫി തറയിട്ടാൽ (വൈസ് ചെയർമാൻ) അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സൈതലവി മാസ്റ്റർ പുതുപ്പള്ളി, മുനീർ പാഴൂർ, അഫ്സൽ കൊടുമുടി, അലി അക്ബർ സഅദി കരിങ്കപ്പാറ (കൺവീനർമാർ)
സബ് കമ്മിറ്റി ഭാരവാഹികളായി സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലിചേളാരി, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ബാവ ഹാജി അന്നാര, അബ്ദുറഹ്മാൻ മുഈനിതിരൂർ, അബ്ദുസമദ് മുട്ടനൂർ, മുഹമ്മദ്‌ കവപ്പുര, സക്കീർ നാളിശ്ശേരി, മുഹമ്മദ്‌ കുട്ടി ഹാജി മച്ചിങ്ങപ്പാറ, ഷിഹാബുദീൻ നഈമി ചീരകുഴി, ഹൈദർ പാണ്ടിക്കാട്, സത്താർ ആലുങ്ങൽ, സൽമാൻ തിരൂർ, മജീദ് ചാലിൽ കുണ്ട്, നിഷാദ് ചെറിയ മുണ്ടം, അബ്ദുറസാഖ് സഖാഫി കൂട്ടായി, അബ്ദുറഹീം മുസ്‌ലിയാർ പൂക്കയിൽ എന്നിവരെയും തിരഞ്ഞെടുത്തു.
ബാപ്പു തങ്ങൾ എടരിയിൽ,മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, മുഹമ്മദ്‌ പുല്ലാളൂർ,അബ്ദുൽ ഗഫൂർ മാസ്റ്റർ എടയൂർ, കരീം ഹാജി പനങ്ങാട്ടൂർ, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം,ഹംസ മാസ്റ്റർ കടമ്പോട്ട്,അബ്ദുള്ള മുസ്‌ലിയാർ വെന്നിയൂർ, അബ്ദുറഷീദ് ഓമച്ചപ്പുഴ സംബന്ധിച്ചു.

Leave a Reply

Your email address will not be published.