തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമക്ക് കോർവ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകുന്നു.

തിരൂർ :- അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം ജില്ലയിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിനെതിരായി പ്രതിരോധ നടപടിക്കായി ജില്ലാ ഭരണകൂടം ജില്ലാ കലക്ടർ വിആർ വിനോദിൻ്റെ (ഐഎഎസ്) സാന്നിധ്യത്തിൽ യോഗം ചേർന്ന് ജില്ലയിലെ വീടുകളിലെ കിണറുകളിലും പൊതു കിണറുകളിലും കുളങ്ങളിലും ക്ലോറിനേറ്റ് ചെയ്യുവാൻ വേണ്ട നിർദ്ദേശം ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയതായി അറിയുന്നു. എന്നാൽ ഇതുവരെയായിട്ടും തിരൂർ താലൂക്കിൽ മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്തിയായി കാണുന്നില്ല.അതുകൊണ്ട് പ്രസ്തുത കാര്യത്തിൽ ഇടപെട്ട് എത്രയും വേഗം താലൂക്കിൽ ക്ലോറിനേഷൻ നടപടി ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമക്കും നഗരസഭ സെക്രട്ടറി ടിഎൻ സിനിക്കും ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ തിരൂർ സൂപ്രണ്ട് ഡോ സി അലിഗർ ബാബുവിനും കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റിയുടെ ഭാരവാഹികളായ കോർവ മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി, കോർവ താലൂക്ക് പ്രസിഡൻ്റ് വിസി രവീന്ദ്രൻ, എക്സികുട്ടീവ് അംഗം കെപി കരുണകുമാർ എന്നിവർ ചേർന്ന് നിവേദനം നൽകി.

ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ തിരൂർ സൂപ്രണ്ട് ഡോക്ടർ അലിഗർ ബാബുവിന് കോർവ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകുന്നു.

Leave a Reply

Your email address will not be published.