തിരുന്നാവായ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ മലപ്പുറം  ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയുo തിരുന്നാവായ  റി എക്കൗ മലപ്പുറംട്രോമ കെയർവാളണ്ടിയർമാരും ചേർന്ന് ഗാന്ധി സ്മാരകത്തിൽ പുസ് പാർച്ചന നടത്തുകയും, ഗാന്ധി സ്മൃതിയും , മാമാങ്ക സ്മാരകങ്ങളിൽ ശുചീകരണവും നടത്തുകയും ചെയ്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അദ്യക്ഷത വഹിച്ചു.             തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് പറമ്പിൽ , സോളമൻ കളരിക്കൽ, കോഴി പുറം ,ട്രോമ കെയർ കോ ഓർഡിനേറ്റർഷമീർ അലി വൈലത്തൂർ,  ഖാലിദ് ഗുരുക്കൾ സർവോദയ മേള കമ്മറ്റി വൈസ് ചെയർമാൻ മുളക്കൽ മുഹമ്മദാലി . തേക്കിൽ നൗഷാദ്,സി കെ ശിവൻ, ഹമീദ് കൈനിക്കര , സൂർപ്പിൽ അഷ്റഫ്‌, ഷംസു കുന്നക്കാട്ട്, ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു.  തുടർന്ന് തിരുന്നാവായിലെ മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട മണി കിണറും ചങ്ങമ്പള്ളി കളരിയുടെ  പരിസരം ശുചീകരിച്ചു. കേരള ബാങ്ക് എഫ് എൽ സി എം കെ സതിഷ് ബാബു,ട്രോമ കെയർ കൽപകഞ്ചേരി യൂണിറ്റ് ലിഡർ ഇസ്മായിൽ പറവന്നൂർ, യുനസ് കുന്നുംപുറം. ഷറഫുദ്ധീൻ പല്ലാർ , എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വാളക്കുളം കെ എച്ച് എം എച്ചസിലെ ദേശിയ ഹരിത സേന യൂണിറ്റുoമായിസഹകരിച്ച് വിവിധ പരിപാടികൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published.