
തിരൂർ :തിരൂർ ഉപജില്ല കായിക മേളയുടെ അത് ലറ്റിക് മീറ്റ് ഒക്ടോബർ 3, 4 തിയ്യതികളിൽ GHSS ചാത്തന്നൂരിൽ വച്ച് നടക്കുകയാണ്. രണ്ട് ദിവസത്തെ മീറ്റിൽ രണ്ടായിരത്തോളം കായികപ്രതിഭകൾ അണിനിരക്കും. മേളയുടെ സുഖമമായ നടത്തിപ്പിനായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജ് ജനറൽ കൺവീനറായും എച്ച് എം ഫോറം കൺവീനർ ഫൈസൽ എൻ പി കൺവീനർ ആയും എസ് ഡി എസ് ജി എ സെക്രട്ടറി കെ പി രാകേഷ് ഓർഗനൈസിംഗ് സെക്രട്ടറിയായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. വിവിധ അധ്യാപക സംഘടനകൾക്കാണ് സബ് കമ്മറ്റി ചുമതലകൾ നൽകിയിട്ടുള്ളത്. പ്രോഗ്രാം കമ്മറ്റി കെ എസ് ടി എ യ്ക്കും ഭക്ഷണം കെ പി എസ് ടി എ , ട്രോഫി കെ എസ് ടി യു വിനും സ്റ്റേജ് & പന്തൽ കെ എ ടി എഫിനും രജിസ്ട്രേഷൻ എ കെ എസ് ടി യു വിനും പബ്ലിസിറ്റി ചുമതല കെ പി പി എച്ച് എ യ്ക്കുമാണ്. വെൽഫയർ NTU വിനും ഗ്രീൻ പ്രോട്ടോകോൾ KUTA യും റിസപ്ഷൻ AHSTA യ്ക്കുമാണ് ചുമതലനൽകിയിട്ടുള്ളത്. സബ് കമ്മറ്റികൾ ചുമതലകൾ ഭംഗിയായി നിർവ്വഹിച്ച് വരുന്നു. വാർത്താ സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജ് , എച്ച് എം ഫോറം കൺവീനർ ഫൈസൽ എൻ പി ,SDS GA സെക്രട്ടറി കെ പി രാകേഷ് അധ്യാപക സംഘടന പ്രതിനിധികളായ കാർത്യായനി കെ പി , നസീബ് കെ പി , മുഹമ്മദ് അയ്യൂബ് പി കെ , സിന്ധു കെ , സയ്യിദ് ഇസ്മായിൽ , മുനീർ ടി എന്നിവർ പങ്കെടുത്തു.
Leave a Reply