പട്ടിത്തറ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടിത്തറ മണ്ഡലം ലോക വയോജന ദിനമായ ഒക്ടോബർ 1 ന് മുതിർന്ന അംഗങ്ങളായ എ പി മുരളീധരൻ, പത്മിനി പി മേനോൻ എന്നിവരെ ആദരിച്ചു.
വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും ഉയർത്തി പിടിക്കുന്നതിന് ഈ ദിനത്തിനാവട്ടേ എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെഎസ്എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് ഒപി ഉണ്ണി മേനോൻ പറഞ്ഞു.
യോഗത്തിൽ കെ മൂസക്കുട്ടി, എപി.സേതുമാധവൻ, വി.ടി ഉണ്ണികൃഷ്ണൻ,കെ വി മുഹമ്മദ്, ടി കെ മൊയ്തീൻകുട്ടി, സി അബീദലി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.