കൊച്ചി: ഒക്‌റ്റോബര്‍ രണ്ട് ഗാന്ധിജയന്തി ദിനം സാമൂഹിക സാംസ്‌ക്കാരിക സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തില്‍ Wake Up Kerala ഉണരൂ യുവതേ എന്ന മുദ്രാവാക്യമുയര്‍ത്തി ഉപവാസ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിലാണ് ദിനാചരണം നടക്കുക. തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിലും, തൊഴുപുഴ ഗാന്ധി സ്‌ക്വയറിലും, എറണാകുളത്ത് ഗാന്ധി സ്‌ക്വയറിലും, പട്ടാമ്പിയില്‍ മേലെ പട്ടാമ്പിയിലും, കോഴിക്കോട് ബീച്ചിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോ വോളന്റിയര്‍മാരും ശിരസ്സില്‍ പൂര്‍ണ്ണമായും മഹാത്മജിയ ഉള്‍കൊണ്ട് പ്രതീകാത്മകമായി ഗാന്ധി തൊപ്പി ധരിച്ചും, ഭരണ വര്‍ഗ ചൂഷണത്തിനെതിരെ പ്രതിഷേധാത്മകമായി കറുത്ത വസ്ത്രം ധരിച്ചും ഈ ദിനം അഹിംസ മാതൃകയില്‍ ഉപവാസം നടത്തി മഹാത്മജിയെ അനുസ്മരിക്കുകയാണ് ചെയ്യുന്നത്. ഒക്‌റ്റോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടത്തുന്ന ഉപവാസം ശ്രീ: ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യും.

പരിപാടിയിൽ ട്രയാങ്കിള്‍ ചെയര്‍മാന്‍ എന്‍.എ മുഹമ്മദ് കുട്ടി അധ്യക്ഷനായിരിക്കും. KPCC സെക്രട്ടറി അബ്ദുൽ മുത്തലിബ്, NCP ജില്ലാ പ്രസിഡൻ്റ് കെ കെ ജയപ്രകാശ്, ബ്രിഗേഡിയർ N ബാലൻ, ട്രയാങ്കിൾ കൺവീനർ PJ ആൻ്റണി, കല്ലറ മോഹൻദാസ്, NMC ജില്ലാ പ്രസിഡന്റ് ജീവ മേരി, PG സുഗുണൻ, വിജയകുമാർ തുടങ്ങിയവര്‍ സംസാരിക്കും.

ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതിനാലും, സാമൂഹിക വിപ ത്തുകള്‍ക്കെതിരെ കരുത്തോടെ പോരാടാന്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഉപവാസ പരിപാടിയിൽ സഹകരിക്കണമെന്നും വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published.