കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ബയോ കെമിസ്ട്രി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ വൈരങ്കോട് കെ. ഷിഫക്ക് നാടിൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിക്കുന്നു.

തിരുന്നാവായ : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ബയോ കെമിസ്ട്രി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ വൈരങ്കോട് കുന്നത്ത് കദീജ ഷെറിക്ക് നാടിൻ്റെ ആദരം. ആതവനാട് മർക്കസ് ആർട്സ് ആൻ്റ് കോളേജ് പി.ജി. വിദ്യാർത്ഥിയായിരിക്കെ
പാഠ്യ പഠ്യേതര പ്രവർത്തനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്. ബയോളജിക്കൽ
കെമിസ്ട്രിയിൽ പി.എച്ച്. ഡി നേടാനാണ് കദീജ ഷെറിയുടെ ആഗ്രഹം. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു. പാറപ്പുറത്ത് ബീരാൻ അധ്യക്ഷത വഹിച്ചു. ബക്കർ അമരിയിൽ അനുമോദന ഭാഷണം നടത്തി. കെ. അനന്ദൻ, വി.ജുബീർ, കെ.പി സലാം ഹാജി, ഉസ്മാൻ അമരിയിൽ,റസാക്ക് തൊട്ടി വളപ്പിൽ അലിയാമു മാങ്കടവത്ത്, കുഞ്ഞഹമ്മദ് കല്ലുങ്ങൽ, കെ.
കാദർ കുട്ടി, കെ. മുഹമ്മദ് കെ. സഫ് വാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.