
രവിമേലൂർ
കൊരട്ടി : ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും മധ്യകേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നായ കോനൂർ 15-ാം മത് കോനൂർ അഖില കേരള ഓണംകളി മത്സരം സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 10 വരെ കോനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറും. കേരളത്തിലെ പ്രശസ്ത ഓണംകളി ടീമുകളായ നാദം ആർട്സ് നെല്ലായി,ട്യൂൺൻസ് ഇരിങ്ങാലക്കുട, യുവധാര കോൾക്കുന്ന് എന്നി ടീമുകൾ മത്സരക്കളിയിൽ അരങ്ങേറും. വനിതാ പ്രദർശനകളിയിൽ വിസ്മയ കലാവേദി മതിലകം,ത്രിശിവ മോനോടി ,മിത്ര കലാവേദി കുവ്വക്കാട്ട് കുന്ന്, സൗപർണ്ണിക അടിച്ചിലി എന്നി ടീമുകളും മാറ്റുരയ്ക്കും. വിജയികളായ ടീമുകൾക്ക് ക്യാഷ് അവാർഡും എവറോളിങ്ങ് ട്രോഫിയും ഓപ്പം മികച്ച ഗായകൻ കളിക്കാരൻ മികച്ച ഭാവി താരം എന്നി പ്രത്യേക പുരസ്കാരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
പരിപാടിയോടനുബന്ധിച്ച് പ്രതിഭാ പുരസ്കാര ആദരവ് ചടങ്ങിൽ ലോക ശാസ്ത്ര പ്രതിഭ ഡോ ശ്രീരാജ് ഗോപി, രാഷ്ട്രപതി പുരസ്കാരം നേടിയ എർണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ബൈജു പൗലോസ്, ചിത്ര – നാടക പ്രതിഭ സുരേഷ് മുട്ടത്തി, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു,ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡോ സുബി ബാബു എന്നിവർക്ക് സമ്മാനിക്കും. അഖില കേരള ഓണംകളി മത്സരത്തിൽ മുഖ്യതിഥികളായി സുപ്രസിദ്ധ സിനിമാ താരങ്ങളായ രാജേഷ് ശർമ, മീനാക്ഷി മാധവി, ദുർഗ വിനോദ് (ലോക ഫെയിം) ബൈജു എഴുപുന്ന,ഡിനി ഡാനിയേൽ, മധുപാൽ എന്നിവർ പങ്കെടുക്കുമെന്ന് കോനൂർ പൗരാവലി ഭാരവാഹികളായ അഡ്വ കെ ആർ സുമേഷ്, ബിബിൻ ടി എസ്, ഡേവീസ് പാറേക്കാടൻ, പി.ആർ ശ്രീജിത്ത്, കലേഷ് തണ്ടേങ്ങാട്ടിൽ എന്നിവർ അറിയിച്ചു.
Leave a Reply