മുസ്ലിം യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും ഈ മാസം സെപ്റ്റംബർ 28-ാം തീയതി (ഞായറാഴ്‌ച) വൈകുന്നേരം നടത്താൻ തീരുമാനിച്ചു.

യുവജന റാലി വൈകുന്നേരം 4.30ന് പുളിഞ്ചോട് നിന്നും ആരംഭിച്ച് ബി. പി അങ്ങാടി ടൗൺ ചുറ്റി സമ്മേളന നഗരിയായ ഇ.സാദിഖലി നഗറിൽ സമാപിക്കും. തുടർന്ന് 7 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള യുവതയുടെ ആവേശമായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബ്, എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി. കെ നവാസ് പങ്കെടുക്കും. കൂടാതെ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, വെട്ടം ആലിക്കോയ ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

ഈ മഹാസമ്മേളനംകൊണ്ട് ഇടതുപക്ഷത്തിൻ്റെ കയ്യിൽ നിന്ന് തലക്കാട് പഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കുന്നതിനുള്ള UDF ൻറെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനായി നടത്തുന്ന ശ്രമങ്ങളിൽ, സംഘടനയുടെ ഉത്തരവാദിത്ത്വമുള്ള പ്രതിനിധിയായ താങ്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം അനിവാര്യമാണ്. ആയതിനാൽ, യുവജന റാലിയിലും പൊതു സമ്മേളനത്തിലും കൃത്യസമയം പാലിച്ച് പങ്കെടുത്ത് ഈ മഹാസമ്മേളനത്തെ വലിയ വിജയമാക്കുവാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

വാർത്ത സമ്മേളനത്തിൽ പ്രസിഡണ്ട് കെ. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി ടി. ഷാഫി, ട്രഷറർ റാഫി കാഞ്ഞിരക്കോൽ, ഭാരവാഹികളായ ജുഗ്നു പുള്ളിച്ചോല, ഷാഹുൽ പുളിഞ്ചോട്, യു. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.