തവനൂർ: അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ സഹചാരി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന യാത്ര തവനൂരിലും തിരുനാവായയിലും എത്തിയതിന്റെ അറുപത്തി എട്ട് വർഷത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് സെപ്റ്റംബർ 30ന് ചൊവ്വാഴ്ച്ച വൈകിട്ട് 3. 30ന് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തുന്നു. സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം കെ.എച്ച്. എച്ച സ് യൂണിറ്റും മലപ്പുറം ജില്ല
ട്രോമാകെയറും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത് . പുതിയ തലമുറക്ക് ചരിത്ര പഠനം നൽകുകയും ദേശ ബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.ഈ യാത്രപുനസ് മരിക്കുന്നത്
ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി ഒക്ടോബർ-ഒന്ന്, രണ്ട് , തിയ്യതികളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഏഴിലാണ് ആചാര്യ ബിനോ ഭാവെയും മുപ്പതോളം സഹപ്രവർത്തകരും തവനൂരിൽ അതളുരിലെ ഡിസ്റ്റിക് ബോർഡ് എൽപി സ്കൂളിൽ എത്തുകയും രാത്രി അവിടെ താമസിക്കുകയും ചെയ്തത് . ഇന്ന് ഈ വിദ്യാലയം ഇല്ല. തവനൂർ മനക്കാരുടെ സ്വാകാര്യ ഭൂമിയിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇവിടെയെത്തിയ വിനോബാ ഭാവെയും സംഘംവും അവിടെ രാത്രി താമസിക്കുകയുംതുടർന്ന് രാവിലെ ശാന്തി കുടിരത്തിലേക്ക് പദയാത്രയിഎത്തുകയും അവിടെവെച്ച് സമ്മേളനം നടത്തുകയും ഉണ്ടായത്.ഇവരുടെ കൂടെ എത്തിയ ഒറ്റപ്പാലം സ്വാദേശിയായ ഗോവിന്ദർ വാര്യർ എന്ന ഗോവിന്ദ ജീ തവനൂരിൽ കെ കേളപ്പന്റെ സഹായായി നിയമിച്ച ശേഷം യാത്ര പ്രത്യേകം തയ്യാറാക്കിയ ചങ്ങാടത്തിൽ, തിരുന്നാവായയിലേക്കും അവിടെ നിന്നും കുറ്റിപ്പുറം വഴി നിലമ്പൂരിലേക്കും പോയി. വിനോബ ഭാവെയും സംഘവും താമസിച്ച സ്കൂളിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന റിലയൻസ് ക്ലബ് പരിസരത്തുനിന്നും പദയാത്രയായി ഭൂദാന യാത്ര പോയ തവനൂരിലെ അതേ വഴിയിലൂടെ ശാന്തി കുടിലത്തിലേക്ക് പുറപ്പെടുന്ന ഭൂദാന സ്മൃതിയാത്ര തുടർന്ന് ഭൂദാന യാത്രയുടെ പ്രാധാന്യം പുതുതലമുറക്ക് കൈമാറുന്ന ചടങ്ങ് നടത്തും.ജീവിച്ചിരിക്കുന്ന ദൃസാക്ഷികൾ പങ്കെടുക്കും. തുടർന്ന് മഹാത്മാഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനത്തിൽ ആയിരത്തിതൊള്ളാരത്തി എഴുപത്തിആറിൽ മഹാകവി വള്ളത്തോൾ രചിച്ച “ഗാന്ധിജയന്തി” എന്ന കവിത യാത്ര അംഗങ്ങൾ കൂട്ടത്തോടെ ആലപിക്കും.

രണ്ടാം ദിവസമായ ഒക്ടോബർ ഒന്നിന് ബുധനാഴച്ച രാവിലെ ഏഴരമണിക്ക് തിരുന്നാവായിലെ ഗാന്ധി പ്രതിമയും പരിസരവും ശുചീകരിക്കുകയും, രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഗാന്ധി സ്മാരകത്തിൽ പുശ്പാർച്ചന
നടത്തുകയും തുടർന്ന് തിരുന്നാവായിലെ മാമാങ്ക സ്മാരങ്ങളുടെ പരിസരം ശുചീകരിക്കുകയും ചെയ്യും.ഇന്ത്യയിൽ ഏറെ വിപ്പളവം ശൃഷ്ടിച്ച ഒരു ദേശീയ സമരമായ ഭൂതാനയാത്ര തവനൂറിലും തിരുന്നാവായയിലും എത്തിയത്തിന്റെ പ്രാദേശിക ചരിത്ര യുവ തലമുറക്ക്കൈ മാറുക എന്നതാണ് ഗാന്ധിജയന്തി ദിനത്തിൽ ഭൂതന യാത്രയെ അനുശ്മരിക്കാൻ ഞങ്ങൾ തിരുമാനിച്ചതെന്ന് റി. എക്കൗ ഭാരവാഹികൾ പറഞ്ഞു.ഇതിന്റെ ഭാഗമായി റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കിൽ റഷീദ് വിനോബാ ഭാവെ താമസിച്ച ഗവ: ബോർഡ് സ്കൂൾ കെട്ടിടം, ശാന്തി കൂടീരം,ദൃസാക്ഷികൾ, പൗര പ്രമുഖർ എന്നിവരെ സന്ദർശിച്ചു. ചക്കത്ത് ഗോപൻ . ചിറക്കൽ ഉമ്മർ, കെ.എം.ബാവ തുടങ്ങിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.