പുറത്തൂർ പഞ്ചായത്തിൽ സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയങ്ങളുടെ പ്രഖ്യാപനം കെ.ടി.ജലീൽ എംഎൽഎ നിർവഹിക്കുന്നു.

പുറത്തൂർ:പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രഖ്യാപനം പുറത്തൂർ പഞ്ചായത്തിൽ നടന്നു.പഞ്ചായത്തിലെ 14 സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് പുകയിലവിരുദ്ധ സന്ദേശം നൽകി.എല്ലാ സ്ഥാപനങ്ങളിലെയും മുഴുവൻ കെട്ടിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.കൂടാതെ സ്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾ പുകയിലവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പുറത്തൂർ ജിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ ഡോ.കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.പുറത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുഹറ ആസിഫ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.പ്രശാന്ത്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി. ചെയർമാൻ.
കെ.ഉമ്മർ,മെഡിക്കൽ ഓഫീസർ ഡോ.മുബാറക് നദീർ,ഹെൽത്ത് ഇൻസ്പെക്ടർ എം.പി.സുനിൽ,പി.ജി.സിനീഷ്,ജി.രാമകൃഷ്ണൻ,നിഷിത്ത്,എം.കെ.ഫൗസി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.