സ്വപ്നതുല്യമായ ഒരു നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കിടാനാണ് ഇന്ന് ഇവിടെ ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. കോടതിയിൽ കെട്ടികിടക്കുന്ന കേസുകൾ മധ്യസ്ഥതയിലൂടെ തീർക്കുന്നതിനായി ബഹു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംഘടിപ്പിച്ചിട്ടുള്ള മീഡിയേഷൻ ഡ്രൈവ് “മീഡിയേഷൻ ഫോർ ദി നേഷൻ’ എന്ന പേരിൽ രാജ്യത്തുടനീളം നടന്നു വരിക ആണ്.
ആയതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി മലപ്പുറം ജില്ലയിൽ 1000 ത്തിൽ അധികം കേസുകൾ ആണ് ഈ മൂന്നു മാസം കൊണ്ട് തീർപ്പാക്കി യിട്ടുള്ളത്. 398 മോട്ടോർ ആക്സിഡന്റ് കേസുകൾ, 160 വൈവാഹിക തർക്കങ്ങൾ, 127ചെക്ക് ബൗൺസ് കേസുകൾ, 164 ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, 194 സിവിൽ കേസുകൾ എന്നിവയാണ് ഒത്തു തീർപ്പാക്കിയിട്ടുള്ളത്.
മലപ്പുറം ജില്ല പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ആണ് ഈ നേട്ടം
കൈവരിച്ചത് എന്നുള്ളതാണ് ഏറ്റവും പ്രധാനപെട്ട കാര്യം.
രണ്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ, രണ്ടു കുടുംബ കോടതി രണ്ട് സബ് കോടതി, സ്വതന്ത്ര ചുമതലയുള്ള മൂന്നു മുൻസിഫ് കോടതികൾ, 3 മുൻസിഫ് മാജിസ്ട്രേറ്റ് കോടതികൾ, 6 മജിസ്ട്രേറ്റ് കോടതികൾ, 2 ഗ്രാമീണ ന്യായാധികാരികൾ, കൂടാതെ POCSO കോടതി ആയി പ്രവർത്തിക്കുന്ന 6 സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ, 5 ജില്ലാ കോടതികൾ, ഒരു NDPS/SC ST കോടതി എന്നിവയാണ് ഉള്ളത്.
ഇതു പറയാൻ കാരണം പോക്സോ കോടതി, NDPS കോടതി എന്നിവിടങ്ങളിലെ കേസുകൾക്ക് settlement സാധ്യത ഇല്ല.
സെഷൻസ് കോടതികളിൽ മാജിസ്ട്രേറ്റ് മുൻസിഫ് കോടതികളിൽ വിധി പറഞ്ഞ അപ്പീൽ കേസുകൾ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ സെറ്റിൽമെന്റ് സാധ്യത അങ്ങനെയുള്ള കേസുകൾക്ക് കുറവാണ്. ഞാൻ പറഞ്ഞു വരുന്നത് നിലവിലുള്ള കേസുകളുടെ സാധ്യത കണക്കിലെടുത്ത് 2800
കേസുകൾ മാത്രമേ മലപ്പുറം ജില്ലയിൽ റഫർ ചെയ്തിട്ടുള്ളൂ. അത്തരത്തിൽ റഫർ ചെയ്ത കേസുകളിൽ ആയിരത്തോളം കേസുകളാണ് ക്യാമ്പയിൻ അവസാനിക്കുന്നതിനു മുൻപ് തന്നെ മലപ്പുറം ജില്ലയിൽ തീർന്നിട്ടുള്ളത്.അതായത് റഫർ ചെയ്തതിന്റെ ഏകദേശം 30% ത്തോളം കേസുകൾ മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പായി അവസാനിച്ചിരിക്കുന്നു.
ഇതിൽ അകമഴിഞ്ഞ് ഞങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തുവാൻ ഉള്ളത് ആദ്യം മാധ്യമങ്ങളോട് തന്നെയാണ്.
ഈ മീഡിയേഷൻ ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ 300000 രൂപ ആവശ്യപ്പെട്ട ഒരാൾക്ക് 4,20000 നഷ്ടപരിഹാരം കൊടുത്ത വാർത്ത സാധാരണ ജനങ്ങളെ മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കുന്നതിന് ആകർഷിക്കുകയുണ്ടായി. കേസ് തീർക്കണമെന്ന് ഉദ്ദേശത്തോടെ കക്ഷികൾ കോടതിയിൽ എത്തിച്ചേർന്നതും കക്ഷികൾ മധ്യസ്ഥ ചർച്ചയിൽ പരമാവധി സത്യസന്ധത പുലർത്തി എന്നുള്ളതും കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് എളുപ്പമായി. കേസുകൾ ഒത്തുതീർപ്പാക്കുന്നതിൽ അഭിഭാഷകരുടെ അകമഴിഞ്ഞ സഹായം ലഭിച്ചിട്ടുണ്ട്.
അതുപോലെതന്നെ മീഡിയേറ്റേഴ്സ്,ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവരിൽ നിന്നും വളരെ നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചിട്ടുള്ളത്. കോടതി ജീവനക്കാർ പല ദിവസങ്ങളിലും അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾ പോലും ഉപേക്ഷിച്ചു ഈ നേട്ടം കൈവരിക്കുന്നതിനായി ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്.
ഈ നേട്ടം കൈവരിക്കാൻ ഞങ്ങൾക്ക് ഏറ്റവും പ്രചോദനമായത് മഞ്ചേരി ജുഡീഷ്യൽ ഡിസ്ട്രിക്ട് പോർട്ട് ഫോളിയോ ജഡ്ജ് ജസ്റ്റിസ് P V കുഞ്ഞികൃഷ്ണൻ സാറിന്റെ ഇടപെടൽ ആണ്. ഈ നേട്ടം മലപ്പുറം ജില്ലയ്ക്ക് കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ ഞങ്ങളുടെ ആത്മവീര്യം ഉയർത്തുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.. മഞ്ചേരി ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ എല്ലാ ന്യായാധിപന്മാരും ഒറ്റമനസ്സോടെ പ്രവർത്തിച്ചതാണ് ഈ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞ മറ്റൊരു വലിയ കാരണം. ഈ അവസരത്തിൽ എനിക്ക് പ്രത്യേകമായി നന്ദി പറയുവാനുള്ളത് മീഡിയേഷൻ Board of Governors, Kerala State Mediation and Conciliation Cenre(KSMCC), ജൂബിയ, ഡയറക്ടർ KSMCC, ഷാബിർ ഇബ്രാഹിം, സെക്രട്ടറി, DLSA, അഭിഭാഷകർ, അഭിഭാഷക ഗുമസ്തന്മാർ, മീഡിയേഷൻ സെന്റർകളിലെ നോഡൽ ഓഫീസർമാർ, സെക്ഷൻ ഓഫീസർ,DLSA എന്നിവരോട് ആണ്.
Leave a Reply