
തിരൂർ:മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു നയാ പൈസയുടെ എങ്കിലും അഴിമതി നടത്തിയെന്ന് തെളിയിക്കാൻ മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ച് കെ ടി ജലീൽ. യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിന് മറുപടി പറഞ്ഞുകൊണ്ട് സിപിഎം തിരൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. സർവ്വകലാശാലക്ക് സ്ഥലം ഏറ്റെടുത്തതും വില നിർണയിച്ചതും എല്ലാം യുഡിഎഫ് ഭരണകാലത്താണ്.പ്രധാന പങ്കുവഹിച്ചത് തിരൂർ എംഎൽഎ സി മമ്മൂട്ടിയാണ്. ഇപ്പോൾ എടുത്ത സ്ഥലം ആദ്യമായി നിർദ്ദേശിച്ചതും തരം മാറ്റാൻ ഉത്തരവ് നൽകിയതും എല്ലാം അദ്ദേഹത്തിൻറെ ശ്രമഫലമായിട്ടാണ്. സർവ്വകലാശാല ക്കായി ആദ്യം കണ്ടിരുന്ന സ്ഥലം ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന് വേണ്ടി പെട്ടെന്ന് വാങ്ങിയെടുത്തതും ലീഗ് നേതൃത്വം മമ്മൂട്ടിയും ആണ്.
നിയമസഭയിൽ മുസ്ലിം ലീഗിന് 15 എംഎൽഎമാർ ഉണ്ടല്ലോ ധൈര്യമുണ്ടെങ്കിൽ അവർ സ്പീക്കർക്ക് അഴിമതി ആരോപണം ഉന്നയിച്ചു നിയമസഭയിൽ ഉന്നയിക്കണം അതാണ് ആണത്വം.മുംബൈ നിയമസഭയിൽ മലയാളം സർവകലാശാലയിലെ ഭൂമിയുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയത്തിന് മുസ്ലിം ലീഗുകാർ പ്രമേയം കൊണ്ടുവരുന്നത് അന്ന് എൻറെ മറുപടി കേട്ടപ്പോൾ ലീഗുകാർ ഓടിയ സ്ഥലത്ത് പുല്ല് മുളച്ചിരുന്നില്ല. പാർട്ടിയുടെ പേരിൽ പണം പിരിച്ചു മുക്കുക എന്നതാണ് മുസ്ലിം ലീഗിന്റെ രീതി. ഖുർആൻ പിടിച്ച സത്യം ചെയ്യുന്നത് ഇവർക്ക് ദഹിക്കില്ല കാരണം ഖുർആൻ കണ്ടാൽ പേടിച്ചോടുന്നവരാണ് മുസ്ലിം ലീഗുകാർ.മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുത്തതിൽ അഴിമതി ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുസ്ലിം ലീഗോ പീകോ ഫിറോസ് കോടതിയിൽ പോകണം. മന്ത്രിസ്ഥാനം രാജിവെപ്പിച്ചതിന്റെ ഹുങ്ക് പറയുന്ന ഫിറോസ് ഒക്കെ അതിനാണ് ധൈര്യം കാണിക്കേണ്ടത് ജലീൽ പറഞ്ഞു.

Leave a Reply