
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ നിർമിച്ചു നൽകിയ ബൈത്തു റഹ്മയുടെ സമർപ്പണവും ഭൂമി
കൈമാറ്റവും ചൂണ്ടിക്കലിൽ നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ
കൈമാറി. അഞ്ച് ബൈത്തുറഹ്മയുടെ നിർമാണ പദ്ധതിയായ തകാതുഫ് 2025-26 പ്രഖ്യാപനവും നടന്നു. കെ.പി സലാം ഹാജി അധ്യക്ഷത വഹിച്ചു. എൻ.കെ. അഫ്സൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, വാർഡ് മെമ്പർ
ഫക്കറുദ്ധീൻ കൊട്ടാരത്ത്, വി.പി കുഞ്ഞാലി, ലത്തീഫ് പള്ളത്ത്, എം.പി. മമ്മി കുട്ടി ഹാജി, ജാബിർ അഹ്സനി,
എം.കെ. ബാവ ഹാജി,എം.പി.ഹൈദരലി നദ്വി ,സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ,
പറപ്പൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ,
എ.പി. മുസ്തഫ, അസൈനാർ
വെളക്കാടത്ത്, എം.പി. ഹബീബ് റഹ്മാൻ, മുനീർ ചാത്തേരി, സിദ്ധീഖ് മണാട്ടിൽ, പി.ബീരാൻ,കെ.പി. അൽ അമീൻ, കെ.കെ. ജാഫർ വാഫി പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വീട് നിർമ്മാണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വനിതാ ശാക്തീകരണം ,പഠന ശിബിരം എന്നിവ ഖാഇദെ മില്ലത്ത് സെൻ്ററിനു
കീഴിൽ നടന്നു വരുന്നു.
ഫോട്ടോ: വടക്കെ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ ചൂണ്ടിക്കലിൽ നിർമ്മിച്ച
ബൈത്തു റഹ്മ സമർപ്പണവും തകാതുഫ് ഭവന നിർമ്മാണ പദ്ധതി പ്രഖ്യാപനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
Leave a Reply