തിരൂർ :ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നാളെ തിരൂരിൽ ആയുർവേദ ബോധവൽക്കരണ ക്യാമ്പും നഗരസഭാ ജീവനക്കാർക്ക് വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് മുൻസിപ്പൽ ബോധവൽക്കരണ ക്യാമ്പ് തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എപി നസീമ ഉദ്ഘാടനം ചെയ്യും. രണ്ടുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ തിരൂർ മണ്ഡലത്തിൽ സംഘടിപ്പിക്കും. ആയുർവേദ ക്വിസ് ,സൈക്കിൾ റാലി, ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എല്ലാം ഇതോടനുബന്ധിച്ച് നടത്തും. വാർത്താസമ്മേളനത്തിൽ തിരൂർ ഏരിയ പ്രസിഡൻറ് ഡോ. സുരഭിലാഷബാദ്, ജില്ലാ ട്രഷറർ ഡോ.സയാനസലാം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.