തിരൂർ : തിരൂരിലെ പൗരപ്രമുഖനും ചേമ്പർ ഓഫ് കോമേഴ്സ് തിരൂർ , എംഇഎസ് തിരൂർ, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും പഴയകാല കംബയ്ൻ്റ് ഇലവൻ ക്ലബ്ബിൻ്റെ ഫുഡ്മ്പോൾ പ്ലയറും മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് സ്ഥാപനമായ കെ കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയരക്ടറുമായ മുസ്തഫ ഹാജിയുടെ അനുസ്മരണ സമ്മേളനം നാളെ നടക്കും.

തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നാളെ (തിങ്കൾ) വൈകുന്നേരം 4 മണിക്ക് ആണ് അനുസമരണം .
തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എപി നസീമ , വൈസ് ചെയർമാൻ പാങ്ങാട്ട് രാമൻകുട്ടി , തിരൂർ സബ്ബ് കളക്ടർ ദിലീപ് കെ കൈനിക്കര, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര , എംഎസ്എസ് പ്രസിഡൻ്റ് ഡോ ഹസ്സൻ ബാബു , തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പിഎ ബാവ, സെക്രട്ടറി സമദ് പ്ലസൻ്റ് , ഡിസിസി സെക്രട്ടറി പത്മകുമാർ, അബ്ബാസ് ആസ്ത്രേലിയ പ്രഥമ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് , കൗൺസിലർമാരായ കെകെ അബ്ദുസ്സലാം, അഡ്വ : ജീന ബാസ്ക്കർ, ഹോട്ടൽ & റസ്റ്റാറൻ്റ് അസോസിക്ഷേൻ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പിപി അബ്ദുറഹിമാൻ, ഗോർഡ് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഹമ്മത് പൂവിൽ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Leave a Reply

Your email address will not be published.