തിരൂർ . കോഴിക്കോട് വിമാന താവളത്തിലെ റൺവേവികസനം വേഗത്തിൽ പൂർത്തിയാക്കുമെന്നും, പുതിയ കാർപ്പാർക്കിങ് സംവിധാനവും പുറത്ത് ശുചി മുറി സംവിധാനങ്ങളും നടപ്പാക്കുമെന്നും എയർപോർട്ട് ഡയരക്ടർ മുനീർ മാടമ്പാട്ടിൽ .
പ്രവാസികൾക്കും വിമാന യാത്രക്കാർക്കും ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കും. പ്രവാസികളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതികൾ പൂർണമായും പരിഹരിക്കും. പ്രവാസികളുടെ ലഗേജിൽ നിന്ന് വിലപ്പിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നു എന്ന പരാതിക്ക് പൂർണമായും പരിഹാരമായിട്ടുണ്ടെന്നും ഡയരക്ടർ പറഞ്ഞു.

കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി
ചുമതലയേറ്റ
മുനീർ മാടമ്പാട്ടിന്
തിരൂർ പൗരാവലി
നൽകിയ
സ്നേഹാദരം തുഞ്ചൻ പറമ്പിൽ എം.പി.അബ്ദു സമദ് സമദാനി
ഉദ്ഘാടനം ചെയ്തു.
കരിപ്പൂർ വിമാന താവളത്തിൽ വലിയ വിമാനങ്ങൾ എത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വികസനത്തിനായുള്ള എല്ലാ പദ്ധതികളും പൂർത്തിയായി വരുന്നതായും എം.പി പറഞ്ഞു.
കുറുക്കോളി മൊയ്തിൻഎം.എൽ എ അധ്യക്ഷനായി
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് അഡ്വ. യു സൈനുദ്ധിൻ,
അഡ്വ. ഗഫൂർ പി.ലില്ലീസ്
പാറപ്പുറത്ത് ബാവ ഹാജി
യാസർ പൊട്ടച്ചോല
എൻ. അനിൽകുമാർ
അഡ്വ. ദിനേശ്പുക്കയിൽ
കെ.ആർ ബാലൻ.
പി.എ ബാവ
പി.പി.അബ്ദുറഹിമാൻ
പി.കെ.രതീഷ്
മുജീബ് താനാളൂർ
ഫിറോസ് ബാബു
അബ്ബാസ് ചേലാട്ട്
കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ.ഷാഫി ഹാജി, ഇസ്മയിൽ പത്തംമ്പാട്,
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.