രവി മേലൂർ

കൊരട്ടി : നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന വിഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ഷീജ എൻ എ വിഷയാവതരണം നടത്തി. വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.ആർ സുമേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കുമാരി ബാലൻ, മെമ്പർമാരായ ലിജോ ജോസ്, റെയ്മോൾ ജോസ്, പി ജി സത്യപാലൻ, ബിജി സുരേഷ്, ജിസ്സി പോൾ, എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ആശ സേവ്യർ എന്നിവർ സംസാരിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നൈനു റിച്ചു സ്വാഗതവും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര നന്ദിയും പറഞ്ഞു. ഡോ. എൻ.ബി. ഹിമ, ഒപ്റ്റോമെട്രിസ്റ്റ് ധന്യശ്രീ നായർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.