
തിരുനാവായ: സാസ്കാരിക പരിസ്ഥിതി പ്രവർത്തന രംഗത്ത് മൂന്നര പതിറ്റാണ്ട് പിന്നിടുന്ന റി എക്കൗ തിരുന്നവായക്ക് ജീവകാരുണ്യ പ്രവർത്തകരുടെ സംസ്ഥാന തല കുട്ടാഴ്മയായ സ്വർഗവാതിലിന്റെ സ്നേഹ പുരസ്ക്കാരം ലഭിച്ചു. സ്വർഗവാതിൽ കൂട്ടായ്മ പ്രസിഡന്റ് സഹദേവൻ കണ്ണൂർ അദ്യക്ഷത വഹിച്ചു. ഉടയോൻ ജമാൽ കൊല്ലം ഉത്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം , എൽ എ , കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ:വഹീദ , സ്വർഗ വാതിൽകൂട്ടായ്മ സ്ഥാപകൻ അബ്ദുസമദ് വരമ്പനാല, സെക്രട്ടറി അൻസാർ ബുസ്താൻ കോട്ടക്കൽ, രക്ഷാധികരികളായ മൊയ്തീൻ കുട്ടി ഹാജി, ബാവ ഹാജി, ഉസൈൻ കുന്നത്ത്. തുടങ്ങിയവർ പങ്കെടുത്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷിദ്, സെക്രട്ടറി അസ്കർ പല്ലാർ തുടങ്ങിയവർ ചേർന്ന് പുരസ്ക്കാരം ഏറ്റ് വാങ്ങി.
Leave a Reply