
രവിമേലൂർ
കൊരട്ടി : കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പിലാക്കിയ പച്ചതുരുത്ത് പദ്ധതിക്ക് സംസ്ഥന തലത്തിൽ കൊരട്ടി പഞ്ചായത്തിന് രണ്ടാം സ്ഥാനം. കൊരട്ടി പഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഗ്രാം ത്വാക്ക് രോഗാശുപത്രി വളപ്പിൽ 2021-22 മുതൽ നടപ്പിലാക്കിയ പച്ചതുരുത്ത് നിർമ്മാണത്തിന് ആണ് മറ്റു വിഭാഗ സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ആണ് കൊരട്ടി പഞ്ചായത്ത് രണ്ടാം സ്ഥാനം നേടിയത്. തൃശ്ശൂർ ജില്ലതലത്തിൽ ഒന്നും സ്ഥാനം നേടിയാണ് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയത്. സംസ്ഥാനത്ത് മൊത്തം 1272ഏക്കറിൽ 4030 പച്ചതുരുത്തുകൾ ഉള്ളതിൽ തൃശൂർ ജില്ലയിൽ മാത്രം 50.21 ഏക്കറിൽ 240 പച്ചതുരുത്തുകൾ നിലവിലുണ്ട്. പച്ചതുരുത്തുകളുടെ സംരക്ഷണവും പരിപാലനവുമായി വ്യത്യസ്ത മേഖലകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കലാലയങ്ങൾ, സ്കൂളുകൾ, കാവുകൾ, ദേവഹരിതം മുളംതുരുത്ത്, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ 8 വിഭാഗത്തിൽ ആണ് പുരസ്കാരം.
മറ്റ് സ്ഥാപനങ്ങൾ വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഗാന്ധിഗ്രാം ഹോസ്പിറ്റൽ സ്ഥലത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ
ഇവിടെ 35 തൈ ഇനങ്ങളിലായി 270 വൃക്ഷതൈകൾ സംരക്ഷിതമാക്കപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്വന്താമായി നട്ട് വളർത്തിയ നഴ്സറിയിലെ 10000 തൈകൾ ആണ് പ്രധാനമായും പച്ചതുരുത്തിന് ഉപയോഗിച്ചത്. 19 തൊഴിലുറപ്പ് തൊഴിലാളികളുടെ 614 തൊഴിൽ ദിനങ്ങൾ ആയി 184674 രൂപയാണ് കൂലി ഇനത്തിൽ ചെലവഴിച്ചത്. ഈ തൈകൾ ഉപയോഗിച്ച് ഓർമ്മമരം, സ്നേഹമരം പദ്ധതിയും പഞ്ചായത്തിൽ നടപ്പിലാക്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിൽ 4 ഏക്കറിൽ മഞ്ഞൾ ഗ്രാമം പദ്ധതിയും, പൂഗ്രാമം പദ്ധതിയും നടപ്പിലാക്കിയിരുന്നു.
സെപ്റ്റംബർ 16 ന് തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.


Leave a Reply