
പരപ്പനങ്ങാടി: ഗസ മുതൽ ഖത്തർ വരെ സയണിസ്റ്റ് ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം | കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഇസ്രായേലിൻ്റെ ക്രൂരത ലോകം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ യു. എൻ എ അടക്കം തുടരുന്ന മൗനം മനുഷ്യകുലത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധക്കാർ സൂചിപ്പിച്ചു.
ഇസ്രായേലിൻ്റെ തലവൻ നെതന്യാഹുവിൻ്റെ കോലം പ്രവർത്തകർ കത്തിച്ചു.
എസ്.ഡി.പി.ഐ.തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, ജില്ല കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, മണ്ഡലം നേതാക്കളായ തറയിലൊടി വാസു, സിദ്ധീഖ് കെ, നൗഫൽ സി.പി, അക്ബർ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, ഫൈസൽ കൊടിഞ്ഞി, സൈതലവി ബാപ്പു നേതൃത്വം നൽകി.


Leave a Reply